Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ പിന്നീട് ബലാത്സംഗമായി മുദ്രകുത്താനാവില്ല -സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/suprime-court
cancel

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ, പ്രണയബന്ധം തകർന്ന ശേഷം ബലാത്സംഗമായി മുദ്രകുത്താനാവില്ലെന്ന് സുപ്രീംകോടതി. ബന്ധങ്ങൾ തകർന്ന ശേഷം കേസ് കൊടുക്കുന്ന പ്രവണത വർധിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. കേരളത്തിൽനിന്നുള്ള ഹരജിക്കാരനായ എൻ.പി. സന്തോഷ് കുമാറിനെതിരായ ബലാത്സംഗം, വഞ്ചന കുറ്റാരോപണങ്ങൾ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

മനഃപൂർവ വഞ്ചനയിലൂടെയോ തട്ടിപ്പിലൂടെയോ ലൈംഗിക സമ്മതം നേടിയെടുക്കുന്ന സാഹചര്യങ്ങളും പരസ്പര സമ്മതത്തോടെ നടന്ന കാര്യങ്ങളിൽ ഒരാൾക്ക് പിന്നീട് തോന്നുന്ന ഖേദവും വേർതിരിച്ചറിയേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടു എന്നത്, പിന്നീട് ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ടേക്കാം എന്ന ഭയത്താൽ അയാളെ എന്നെന്നേക്കുമായി ബന്ധിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലെന്ന് പറയാനാകുമോ? ഈ തീരുമാനത്തെ വഞ്ചനയെന്നോ തട്ടിപ്പെന്നോ വിളിക്കാനാകില്ല. ബലാത്സംഗം എന്നത് അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്നും യഥാർഥ ലൈംഗിക അതിക്രമവും നിർബന്ധിക്കലും സമ്മതം നേടിയെടുക്കുന്നതിൽ കൃത്രിമം കാണിക്കലുമുണ്ടെങ്കിൽ മാത്രമേ ഈ കുറ്റം ചുമത്താവൂ എന്നും കോടതി മുന്നറിയിപ്പ് നൽകി. തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നും കുറ്റാരോപണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കേരള ഹൈകോടതി തള്ളിയതിനെ തുടർന്നാണ് സന്തോഷ് കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - സുപ്രീംകോടതി ഉത്തരവ്
Next Story