പെെട്ടന്നുള്ള പ്രകോപനംമൂലം കൊലപാതകം: ക്രൂരകൃത്യമായി കാണാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെെട്ടന്നുള്ള പ്രകോപനംമൂലം കൊലപാതകം സംഭവിച്ചാൽ അത് ക്രൂരകൃത്യമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസിലെ പ്രതിക്ക് ഹൈകോടതി നൽകിയ ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകി ജസ്റ്റിസുമാരായ എ.െക. സിക്രി , ആർ.കെ. അഗർവാൾ എന്നിവരടങ്ങുന്ന ബെഞ്ചിേൻറതാണ് നിരീക്ഷണം. കൊലക്കേസിൽ ജയിലിൽ കഴിയുന്ന പഞ്ചാബ് സ്വദേശിയായ സുരൈൻ സിങ്ങിെൻറ ജീവപര്യന്തം 10 വർഷം തടവാക്കി കുറച്ചു. 1998ൽ വിചാരണ കോടതി നൽകിയ ജീവപര്യന്തം ശിക്ഷ 2008ൽ പഞ്ചാബ് –ഹരിയാന ഹൈകോടതി ശരിവെച്ചിരുന്നു.
ഇതിനെതിരെ സിങ് നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ശിക്ഷ വെട്ടിച്ചുരുക്കിയത്. കൊലപാതകം നടത്തണമെന്ന ബോധപൂർവമായ നീക്കം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സംഘട്ടനം ഉൾെപ്പടെ പെെട്ടന്നുണ്ടായ പ്രകോപനമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് –കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
