പുറത്തു പോയ ആധാർ ഡാറ്റയെക്കുറിച്ച് കടുത്ത ആശങ്ക
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധിയോടെ, സ്വകാര്യ കമ്പനികൾക്ക് ഇതിനകം കൈമാറിയ ആധാർ ഡാറ്റയുടെ കാര്യത്തിൽ കടുത്ത ആശങ്ക. സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ആധാർ ഡാറ്റ ഉപഭോക്തൃ സേവനങ്ങളുടെ പേരിൽ നൽകരുതെന്ന് നിർദേശിച്ചു കൊണ്ടാണ് ആധാർ നിയമത്തിെൻറ 57ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഇൗ വകുപ്പ് ഉപയോഗപ്പെടുത്തിയാണ് ഇതുവരെ സ്വകാര്യ മേഖലയിലേക്ക് ഡാറ്റ കൈമാറിയത്.
ടെലികോം കമ്പനികൾ, ഇ-കോമേഴ്സ് സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ തുടങ്ങിയവക്കൊന്നും ഇനി ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങൾ േചാദിക്കാൻ അവകാശമില്ല. ദേശസുരക്ഷയുടെ പേരിൽ സുരക്ഷ ഏജൻസികൾക്കും ആധാർ ഡാറ്റ കൈമാറാൻ പാടില്ല. വ്യക്തികൾക്ക് പരാതി ഉന്നയിക്കാം. അപ്പോൾ ഇതിനകം നൽകിപ്പോയ വിവരങ്ങളുടെ കാര്യമോ? അതേക്കുറിച്ചാണ് ആശങ്ക ഉയരുന്നത്.
സ്വകാര്യ കമ്പനികൾ അവ ദുരുപയോഗിക്കുന്നില്ലെന്നും മറ്റാർക്കെങ്കിലും കൈമാറുന്നില്ലെന്നും ഉറപ്പുവരുത്തണം. അത് അവർ സ്വന്തനിലക്ക് സൂക്ഷിച്ചു വെക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അധികൃതർക്കുണ്ട്. നിയമപരവും സുരക്ഷാപരവുമായ വെല്ലുവിളിക്ക് നടുവിലാണ് സർക്കാർ. വ്യക്തികളിൽനിന്ന് ആധാർ വിവരം ശേഖരിച്ചതിെൻറ യുക്തിഭദ്രത ഇതിനകം തകർന്നു. സ്വകാര്യ കമ്പനികൾക്ക് കൈമാറിയത് സർക്കാറിെൻറ സ്വേച്ഛാപരമായ തീരുമാനമാണ്.
എന്നാൽ, ഡാറ്റ പകർത്തി സൂക്ഷിക്കുന്നതു കണ്ടുപിടിക്കാനോ തടയാനോ കഴിയില്ല. അതുസംബന്ധിച്ച പരിശോധന ആരാണ് നടത്തുകയെന്ന ചോദ്യവും ബാക്കി. ആധാർ വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിക്കാൻ പണം മുടക്കി സ്വന്തംനിലക്ക് സംവിധാനം രൂപപ്പെടുത്തിയവരാണ് മൊബൈൽ കമ്പനികളും മറ്റും. അത് പാഴായി.
ആധാറിെൻറ കാര്യത്തിൽ പുതിയ സംവിധാനം കൊണ്ടുവരേണ്ട ഉത്തരവാദിത്തവും സർക്കാറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
