Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിക്കും അമിത്ഷാക്കും ക്ലീൻ ചിറ്റ്: കോൺഗ്രസിൻെറ പരാതി മെയ് എട്ടിന് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാക്കും ക്ലീൻ ചിറ്റ് നൽകിയ തെരെഞ ്ഞടുപ്പ് കമീഷൻ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ പരാതി മെയ് എട്ടിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.
തെരഞ്ഞെടുപ്പ് കമീഷൻെറ ഉത്തരവ് ഹാരജരാക്കണമെന്ന് കോടതി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
അമിത്ഷായും മോദിയും തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും ഇവർക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യെപ്പട്ടായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നത്. എന്നാൽ പരാതി പരിേശാധിച്ച കമീഷൻ മോദിക്കും അമിത്ഷാക്കും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.
Next Story
