ഒരു കുപ്പി വെള്ളത്തിന് 100 രൂപ, കോഫിക്ക് 700 !; ഇങ്ങനെ പോയാൽ അധികം വൈകാതെ മൾട്ടിപ്ലെക്സ് തിയറ്ററുകൾ കാലിയാകുമെന്ന് സുപ്രീം കോടതി
text_fieldsSymbolic image
ന്യൂഡൽഹി: മൾട്ടിപ്ലെക്സ് തിയറ്ററുകൾ സിനിമ ടിക്കറ്റുകൾക്കും ഭക്ഷണ പാനീയങ്ങൾക്കും അമിത വില ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി വിമർശനം. തോന്നിയ പടിക്ക് വില ഈടാക്കിയാൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ വൈകാതെ കാലിയാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന് ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ഒരു ചെറിയ ട്യൂബ് പോപ് കോണിന് 500 രൂപയാണ് (ഫ്ലേവർ ചേർത്താൽ 700 രൂപ വരെ)ഈടാക്കുന്നത്. തണുത്ത വെള്ളത്തിന് 50 രൂപയാണ് പുറത്തീടാക്കുന്നത്. എന്നാൽ മൾട്ടി പ്ലക്സ് തിയറ്ററുകളിൽ അതിന് 400 രൂപയാണ്. അര ലിറ്റർ വെള്ളത്തിന് 100 രൂപയാണ് ഈടാക്കുന്നത്. അതായത് മൾട്ടി പ്ലക്സ് തിയറ്ററുകളിൽ ഒരുതവണ സിനിമ കാണാൻ ഒരാൾക്ക് ചെലവാകുന്നത് 400 നും 1200 ഇടയിലാണ്.
ഉയർന്ന വില ഈടാക്കുന്നതിൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ ഏറെ നാളായി വിമർശനം നേരിടുന്നുണ്ട്. കുടി വെള്ളത്തിനു പോലും അന്യായ വില ഈടാക്കുന്നതിനെതിര പൊതു ജനത്തിൽ നിന്നും വിമർശനങ്ങൾ ഉണ്ടായിട്ടും പരിഹാരമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സിനിമാ ടിക്കറ്റ് വില 200 ആയി നിശ്ചയിച്ച കർണാടക സർക്കാരിന്‍റെ തീരുമാനത്തിനെതിരെ മൾട്ടി പ്ലെക് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

