Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗംഗാതടത്തിലെ കൈയേറ്റങ്ങൾ എട്ട് ആഴ്ചക്കുള്ളിൽ നീക്കണം: ബിഹാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

text_fields
bookmark_border
ഗംഗാതടത്തിലെ കൈയേറ്റങ്ങൾ എട്ട് ആഴ്ചക്കുള്ളിൽ നീക്കണം: ബിഹാറിന് സുപ്രീം കോടതിയുടെ അന്ത്യശാസനം
cancel

പട്ന: നൗസർ ഘട്ടിനും നൂർപൂർ ഘട്ടിനുമിടയിലുള്ള ഗംഗാ നദീതടത്തിലെ അനധികൃത നിമാണങ്ങളും കൈയേറ്റങ്ങളും നീക്കം ചെയ്യാൻ ബിഹാർ സർക്കാറിന് സുപ്രീം കോടതി എട്ട് ആഴ്ചത്തെ സമയം കൂടി അനുവദിച്ചു. ഇത് അവസാന അവസരമായിരിക്കുമെന്നും ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 21ലെ മുൻ ഉത്തരവ് പ്രകാരം ഈ പ്രദേശത്തെ അനധികൃത നിർമാണങ്ങൾ നീക്കാൻ സർക്കാറിന് ആറ് ആഴ്ചത്തെ സമയം നൽകിയിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ ഭാഗികമായി മാത്രമേ നടപ്പിലാക്കാൻ കഴിഞ്ഞുള്ളൂ എന്ന് സെപ്റ്റംബർ 28ന് ബിഹാർ സർക്കാർ കോടതിയെ അറിയിച്ചു. നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് ഗംഗയിലെ ജലനിരപ്പ് ഉയർന്നുവെന്നും പ്രദേശം വെള്ളത്തിനടിയിലായതിനാൽ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നത് തടസ്സപ്പെട്ടുവെന്നും ബിഹാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ എസ്.ഡി. സഞ്ജയ് കോടതിയെ ധരിപ്പിച്ചു.

പരിസ്ഥിതിലോലമായ ഗംഗാതടത്തിലെ അനധികൃത നിർമാണങ്ങൾക്കും സ്ഥിരം കൈയേറ്റങ്ങൾക്കുമെതിരെയുള്ള ഹരജി തള്ളിയ നാഷനൽ ഗ്രീൻ ട്രിബ്യൂണലിന്റെ 2020 ജൂണിലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നിർമാണങ്ങൾ സ്വന്തം ഭൂമിയിലാണെന്നും ഗംഗാതടത്തിൽ പെടുന്നതല്ലെന്നും അവകാശപ്പെട്ട് ചിലർ നൽകിയ ഇടക്കാല ഹരജികളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ ഹരജിക്കാർക്ക് ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ കൃത്യമായ നിവേദനം സമർപ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

എന്നാൽ അത്തരം നിവേദനങ്ങൾ സമർപ്പിക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നിർമാണത്തിനായി ലഭിച്ച അംഗീകൃത അനുമതിപത്രങ്ങളും ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ രേഖകളുടെ അഭാവത്തിൽ ഒരു നിവേദനവും പരിഗണിക്കുന്നതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി ഇടക്കാല ഹരജികൾ തീർപ്പാക്കി.

ജൂലൈയിൽ കേസ് പരിഗണിച്ചപ്പോഴും ഗംഗാനദിക്കരയിലെ അനധികൃത നിർമാണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി നൗസർ ഘട്ടിനും നൂർപൂർ ഘട്ടിനുമിടയിലുള്ള അനധികൃത നിർമാണങ്ങൾ ആറ് ആഴ്ചയ്ക്കകം നീക്കാൻ ബിഹാർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ഘട്ടുകൾക്കുമിടയിലുള്ള നദീതട കൈയേറ്റങ്ങൾ ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ ഈ ഇടപെടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - supreme court warns bihar to remove ganga encroachments
Next Story