Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ കേസിൽ...

റഫാൽ കേസിൽ പുനഃപരിശോധനാ ഹരജികൾ തള്ളി

text_fields
bookmark_border
റഫാൽ കേസിൽ പുനഃപരിശോധനാ ഹരജികൾ തള്ളി
cancel

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ ്രീംകോടതി തള്ളി. കേസിൽ ഇനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ചൗ​ക്കീ​ദാ​ർ ച ോ​ർ​ ഹെ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന്​ നരേന്ദ്ര മോദിയെ ബ​ന്ധി​പ്പി​ച്ച്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ ു​വെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യുടെ പരാമർശത്തിനെതിരായ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജിയിൽ നടപടിയില്ല. ഭാവിയിൽ ഇത്തരം പര ാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി സൂക്ഷ്മത പുലർത്തണമെന്ന് കോടതി നിർദേശിച്ചു.

ചീ​ഫ് ജ​സ്​​റ്റി​സ് ര​ ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര ​ജി​ക​ൾ പ​രി​ഗ​ണി​ച്ചത്. മോ​​ദി സ​​ർ​​ക്കാ​​റി​​​ന്‍റെ റ​​ഫാ​​ൽ ഇ​​ട​​പാ​​ട്​ ശ​​രി​​വെ​​ച്ച സു​​പ്രീം​​ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ മു​​ൻ​​കേ​ന്ദ്ര​മ​​ന്ത്രി​​മാ​​രും മു​​ൻ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളു​​മാ​​യ അ​​രു​​ൺ ഷൂ​​രി, യ​​ശ്വ​​ന്ത്​ സി​​ൻ​​ഹ, അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ, എ.​എ.​പി എം.​പി സ​ഞ്​​ജ​യ്​ സി​ങ്​ എന്നിവർ സമർപ്പിച്ച​ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി​ക​ളാണ് തള്ളിയത്.

​റഫാൽ കേസിൽ 2018 ഡിസംബർ നാലിനാണ്​ നരേന്ദ്ര മോദി സർക്കാറിന്​ ക്ലീൻ ചിട്ട്​ നൽകി സുപ്രീംകോടതി ഉത്തരവിട്ടത്​. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി റി​പ്പോ​ര്‍ട്ട് പാ​ര്‍ല​മെന്‍ററി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ വി​ചാ​ര​ണ​ക്കി​ട​യി​ൽ കേ​ന്ദ്ര സർക്കാർ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന്​ പുനഃപരിശോധനാ ഹരജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. സു​പ്രീം​കോ​ട​തി വി​ധി​യി​ൽ വ​സ്​​തു​ത​പ​ര​മാ​യ തെ​റ്റ്​ ക​ട​ന്നു​കൂ​ടി​യെ​ന്ന്​ കേ​​ന്ദ്ര സ​ർ​ക്കാ​റും സു​പ്രീം​കോ​ട​തി​യും പിന്നീട് സ​മ്മ​തി​ച്ചി​രു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ബി.​ജെ.​പി നേ​താ​വ്​ മീ​നാ​ക്ഷി ലേ​ഖിയാണ് കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ നൽകിയിരുന്നത്. രാ​ഹു​ലിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശ​മാണ് കേസിനാധാരമായത്. ആദ്യം ഖേദപ്രകടനം നടത്തുകയും പിന്നീട് രാ​ഹു​ൽ നി​രു​പാ​ധി​കം മാ​പ്പു പറയുകയും ചെയ്തിരുന്നു.

സു​പ്രീം​കോ​ട​തി വേ​ന​ല​വ​ധി​ക്ക്​ അ​ട​ക്കും​മു​മ്പ്​ വി​ധി​പ​റ​യാ​ൻ മാ​റ്റി​വെ​ച്ച പു​നഃ​പ​രി​​ശോ​ധ​ന ഹ​ര​ജി​ക​ളിലാണ്​ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇപ്പോൾ വി​ധി പ​റ​ഞ്ഞിരിക്കുന്നത്.

പുനഃപരിശോധനാ ഹരജികളിലെ വാദങ്ങൾ
വാദം നടന്ന ദിവസങ്ങളിൽ ജ​സ്​​റ്റി​സ്​ കെ.​എം ജോ​സ​ഫ്​ നി​ര​ന്ത​രം ചോ​ദ്യ​ങ്ങ​ൾ​കൊ​ണ്ട്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ഉ​ത്ത​രം മു​ട്ടി​ച്ചിരുന്നു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യും ജ​സ്​​റ്റി​സ്​ സ​ഞ്​​ജ​യ്​ കി​ഷ​ൻ കൗ​ളും വാ​ദ​ത്തി​ലി​ട​െ​പ​ടു​ക​യോ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ക്കു​ക​യോ ചെ​യ്​​തി​രുന്നില്ല.

ഹ​ര​ജി​ക്കാ​ർ നേ​ര​ത്തെ റ​ഫാ​ൽ ഇ​ട​പാ​ടി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ കെ.​എം ജോ​സ​ഫ്​ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൽ രോ​ഹ​ത​ഗി​യോ​ട്​ ചോ​ദി​ച്ചപ്പോൾ പ്ര​ഥ​മ ദൃ​ഷ്​​ട്യാ കേ​സി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഇ​തി​ന്​ മു​മ്പു​ള്ള ഇ​ട​പാ​ടു​ക​ളെ പോ​ലെ റ​ഫാ​ലി​ലെ സാ​േ​ങ്ക​തി​ക​വി​ദ്യ കൈ​മാ​റാ​ത്ത​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന അ​ടു​ത്ത ചോ​ദ്യ​ത്തി​ന്​ ഇ​ട​പാ​ടി​​​​​​​െൻറ സാ​േ​ങ്ക​തി​ക​വ​ശം കോ​ട​തി​ക്ക്​ തീ​രു​മാ​നി​ക്കാ​നാ​വി​ല്ലെ​ന്ന് എ.​ജി മ​റു​പ​ടി ന​ൽ​കി. രാ​ജ്യ​ത്തി​​​​​​​െൻറ പ​ര​മാ​ധി​കാ​രം ക​രാ​റി​ൽ വി​ട്ടു​വീ​ഴ്​​ച ചെ​യ്​​ത​ത്​ എ​ന്തി​നാ​ണെ​ന്ന്​ ജ​സ്​​റ്റി​സ്​ ജോ​സ​ഫ്​ ചോ​ദി​ച്ച​പ്പോ​ൾ വി​ധി സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള ഉ​ട​മ്പ​ടി​ക​ളി​ൽ അ​ങ്ങ​നെ​യാ​കാം എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ര​ണ്ടു കാ​ര​ണങ്ങളാൽ സു​പ്രീം​കോ​ട​തി നി​ല​വി​ലു​ള്ള വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഒ​ന്നാ​മ​താ​യി സ​ർ​ക്കാ​റി​ന്​ ക്ലീ​ൻ ചി​റ്റ്​ ന​ൽ​കി​യ ഡി​സം​ബ​ർ 14ലെ ​വി​ധി​യി​ൽ സു​പ്രീം​കോ​ട​തി റ​ഫാ​ൽ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നു​പ​റ​ഞ്ഞ​ത്​ തെ​റ്റാ​ണ്. ഇ​ട​പാ​ടി​നെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ണ്ടാ​മ​താ​യി സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച തെ​റ്റാ​യ​തും അ​പൂ​ർ​ണ​മാ​യ​തു​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ധി​യി​ലെ ഒാ​േ​രാ തെ​റ്റും സ​ർ​ക്കാ​ർ വ​രു​ത്തി​വെ​ച്ച​താ​യ​തി​നാ​ൽ അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന്​ അ​രു​ൺ ഷൂ​രി വാ​ദി​ച്ചിരുന്നു.

‘ചൗ​ക്കീ​ദാ​ർ ചോ​ർ​ഹെ എ​ന്ന്​ സു​പ്രീം​കോ​ട​തി ക​ണ്ടെ​ത്തി’​യെ​ന്ന്​ പ്ര​സം​ഗി​ച്ച രാ​ഹ​ു​ലി​ന്, ത​ട​വ് ശിക്ഷയോ താ​ക്കീ​തോ പോ​ലു​ള്ള ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാണ് ബി.​ജെ.​പി അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൽ രോ​ഹ​ത്​​ഗി വാ​ദി​ച്ച​ത്. മാ​പ്പു പ​റ​ഞ്ഞ സ്​​ഥി​തി​ക്ക്​ ഹ​ര​ജി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നായിരുന്നു​ കോ​ൺ​ഗ്ര​സ്​ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക്​ മ​നു സി​ങ്​​​വിയുടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsReview Petitionrafale casesupreme court
News Summary - Supreme court verdict on Rafale case review petition-india news
Next Story