Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക: വിമതരുടെ രാജി സ്പീക്കർക്ക് തീരുമാനിക്കാം -സുപ്രീംകോടതി

text_fields
bookmark_border
കർണാടക: വിമതരുടെ രാജി സ്പീക്കർക്ക് തീരുമാനിക്കാം -സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: കർണാടക നിയമസഭയിൽനിന്ന് രാജി നൽകിയ വിമത എം.എൽ.എമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വി​മ​ത​രു​ടെ ര ാ​ജി​ക്കാ​ര്യം സു​പ്രീം​കോ​ട​തി സ്​​പീ​ക്ക​റു​ടെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ന്​ വിട്ടു.

വിമതരുടെ രാജി സ്വീകരിക്കണോ അയോഗ്യരാക്കണോ എന്ന കാര്യം സ്പീക്കർക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റേതാണ് സുപ്രധാന വിധി.

സുപ്രീംകോടതി വിധിയിലെ പ്രസക്ത ഭാഗങ്ങൾ

  • സ്പീക്കറുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിക്കാനാവില്ല.
  • സ്പീക്കർക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാം.
  • തീരുമാനം കോടതിയെ അറിയിക്കണം.
  • വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എം.എൽ.എമാരെ നിർബന്ധിക്കരുത്.
  • സ്പീക്കറുടെ വിവേചനാധികാരത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നില്ല.

ത​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കാ​ൻ സ്​​പീ​ക്ക​റെ അ​നു​വ​ദി​ക്കാ​തെ രാ​ജി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 15 വി​മ​ത എം.​എ​ൽ.​എ​മാ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ചൊ​വ്വാ​ഴ്​​ച വാ​ദം കേ​ട്ടിരുന്നു. തുടർന്നാണ് ഇന്ന് വി​ധി പ​റഞ്ഞത്.

കോടതി വിധി സ്വാഗതം ചെയ്യുന്നെന്നും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും വിമത എം.എൽ.എമാർ പ്രതികരിച്ചു. തങ്ങൾ ഒരുമിച്ചാണെന്നും രാജി നൽകിയ തീരുമാനത്തിൽ മാറ്റമില്ലെന്നും വിമതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - supreme court verdict on karnataka rebel mla resignation-india news
Next Story