വേനലവധിയിലും സുപ്രധാന കേസുകൾ കേൾക്കാൻ സുപ്രീംകോടതി
text_fieldsഅലഹബാദ്: മുത്തലാഖുൾപ്പെടെ, പരിഗണനയിലുള്ള കേസുകൾ എളുപ്പം തീർപ്പാക്കാൻ മധ്യവേനലവധിക്കാലത്ത് സുപ്രീംകോടതിയിൽ മൂന്നു ഭരണഘടന ബെഞ്ചുകൾ പ്രവർത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ. ചരിത്രത്തിലാദ്യമായാണ് മൂന്നു ഭരണഘടന ബെഞ്ചുകൾ വേനലവധിയിൽ പ്രവർത്തിക്കുന്നത്. അഞ്ചംഗങ്ങളുള്ള മൂന്ന് ഭരണഘടന ബെഞ്ചുകളാണ് മധ്യവേനലവധിയിൽ സുപ്രീംകോടതിയിൽ പ്രവർത്തിക്കുക.
മേയ് 11ന് മുത്തലാഖ് വിഷയം ഒരു ബെഞ്ച് പരിഗണിക്കും. 50 ദിവസത്തെ വേനലവധിയിലും ആധാർ, വാട്സ്ആപ് വിഷയങ്ങളും ഭരണഘടന ബെഞ്ചിന് മുന്നിലെത്തും. നിയമവൃത്തിയിൽ ഇതൊരു നാഴികക്കല്ലാണെന്നും ചില ത്യാഗങ്ങൾ സഹിക്കുകയാണെന്നും അലഹബാദ് ഹൈകോടതിയുടെ 150ാം വാർഷികാഘോഷത്തിൽ അദ്ദേഹം പറഞ്ഞു.
മധ്യവേനലവധിയിൽ അഞ്ച് ദിവസമെങ്കിലും ജോലി ചെയ്ത് ദിവസം പത്ത് കേസുകളെങ്കിലും പരിഗണിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ ജഡ്ജിമാരോട് അഭ്യർഥിച്ചു. ഇതുവഴി വിവാഹ തർക്കമടക്കമുള്ള പതിനായിരക്കണക്കിന് കേസുകൾ തീർപ്പാക്കിയാൽ കെട്ടിക്കിടക്കുന്ന േകസുകളുെട എണ്ണം കുറക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
