ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി: ഹരജി വെള്ളിയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ആഗസ്റ്റ് എട്ടിന് പരിഗണിക്കും. ആഗസ്റ്റ് എട്ടിന് പരിഗണിക്കാൻ ഹരജി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്നത്തെ ലിസ്റ്റിൽ നിന്നും ഹരജി മാറ്റരുതെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അഭ്യർഥിച്ചപ്പോൾ അന്നുതന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി വ്യക്തമാക്കി.2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചുള്ള 2023ലെ സുപ്രീംകോടതി വിധിയിൽ സംസ്ഥാന പദവി വേഗത്തിൽ പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

