Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോഗ്യത: ഫൈസലിന്റെ...

അയോഗ്യത: ഫൈസലിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ത​ട​വു​ശി​ക്ഷ സ്റ്റേ ​ചെ​യ്തി​ട്ടും, പാ​ർ​ല​മെ​ന്റ് അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ത്ത ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ് മു​ൻ എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ൾ​ക്കും.

10 വ​ർ​ഷം ത​ട​വ് വി​ധി​ച്ച വി​ധി വ​ന്ന് ര​ണ്ടു ദി​വ​സം കൊ​ണ്ട് ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​പ്പി​ച്ച ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്, കു​റ്റ​വും ശി​ക്ഷ​യും സ്റ്റേ ​ചെ​യ്ത് കേ​ര​ള ഹൈ​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച് ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ത് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് സി​ങ്‍വി വ​ഴി ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് പി.​എ​സ്. ന​ര​സിം​ഹ, ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര​ജി​യി​ൽ ചൊ​വ്വാ​ഴ്ച വാ​ദം കേ​ൾ​ക്കു​ക.

ഹൈ​കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വി​നെ​തി​രെ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ മ​റ്റൊ​രു ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ഷേ​ക് സി​ങ്‍വി ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, അ​തും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കാ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ​ഫൈ​സ​ലി​നെ തി​ടു​ക്ക​പ്പെ​ട്ട് അ​യോ​ഗ്യ​നാ​ക്കാ​ൻ ഉ​ത്സാ​ഹി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ്, സ്റ്റേ ​വ​ന്നി​ട്ടും അ​ത് പി​ൻ​വ​ലി​ക്കാ​തെ​യി​രി​ക്കു​ക​യാ​ണെ​ന്നും സി​ങ്‍വി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ജ​നു​വ​രി 11നാ​ണ് ഫൈ​സ​ലി​നെ ശി​ക്ഷി​ക്കു​ന്ന​ത്. 13നു ​ത​ന്നെ അ​യോ​ഗ്യ​നാ​ക്കി ഉ​ത്ത​ര​വ് വ​ന്നു. എ​ന്നാ​ൽ, ജ​നു​വ​രി 25ന് ​സ്റ്റേ വ​ന്നു​വെ​ങ്കി​ലും സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​തു​വ​രെ അ​ന​ങ്ങി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Faizalsupreme courtLakshadweep MP
News Summary - Supreme Court to hear on Tuesday disqualified Lakshadweep MP Md Faizal's plea
Next Story