Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

48 മണിക്കൂർ ജയിലിലായാൽ സ്വാഭാവിക സസ്പെൻഷർ; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വ് വേണ്ടെന്ന് സു​പ്രീം​കോ​ട​തി

text_fields
bookmark_border
48 മണിക്കൂർ ജയിലിലായാൽ സ്വാഭാവിക സസ്പെൻഷർ; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വ് വേണ്ടെന്ന് സു​പ്രീം​കോ​ട​തി
cancel

ന്യൂ​ഡ​ൽ​ഹി: അ​റ​സ്റ്റി​ലാ​വു​ക​യും പി​ന്നീ​ട് 48 മ​ണി​ക്കൂ​റി​ലേ​റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വാ​ഭാ​വി​ക​മാ​യും സ​സ്പെ​ൻ​ഷ​നി​ലാ​ണെ​ന്ന് ക​ണ​ക്കാ​ക്കാ​മെ​ന്നും അ​തി​നാ​യി പ്ര​ത്യേ​കം ഉ​ത്ത​ര​വ് ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല​യും മ​ൻ​മോ​ഹ​നും അ​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന് കീ​ഴി​ൽ ബി​ഹാ​റി​ൽ കൈ​ക്കൂ​ലി​ക്കേ​സി​ൽ പ്ര​തി​യാ​യി ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ സ​മ​സ്തി​പൂ​രി​ലെ സ​ദ​ർ ആ​ശു​പ​ത്രി മാ​നേ​ജ​ർ​ക്ക് സെ​ഷ​ൻ​സ് കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം പി​ന്നീ​ട് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ര​ജി​ക്കാ​ര​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​യാ​ൾ 15 ദി​വ​സം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു.

ഹൈ​കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി, സെ​ഷ​ൻ​സ് കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി മാ​നേ​ജ​റെ അ​തേ ആ​ശു​പ​ത്രി​യി​ൽ അ​തേ പ​ദ​വി​യി​ൽ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി​യി​ൽ ബെ​ഞ്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ശ​മ്പ​ള​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ചു കൊ​ടു​ക്കാ​ൻ 4,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​ണ് കേ​സി​ന് ആ​ധാ​ര​മാ​യ സം​ഭ​വം. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ൻ ഏ​ഴ് (ബി) ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ മാ​നേ​ജ​ർ​ക്ക് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ​രാ​തി​ക്കാ​ര​ന്‍റെ അ​പ്പീ​ലി​ൽ പ​ട്‍ന ഹൈ​കോ​ട​തി അ​യാ​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​ണ് ചെ​യ്ത​ത്. കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത് തു​ച്ഛ​മാ​യ തു​ക​യാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ൽ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി ശ​രി​വെ​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Suspension Rules
Next Story