വായുമലിനീകരണം: ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മലിനീകരണം അതിരൂക്ഷമായി തുടരുന്നതിനിടെ ഡൽഹി മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ നേരിട്ട് ഹാജരാകരണമെന്ന് സുപ്രീംകോടതി. ചെയർമാനെ അശ്വാനി കുമാർ വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച കണക്കുകളും സുപ്രീംകോടതിയിൽ ഹാജരാക്കണം.
വായുമലിനീകരണം അതിരൂക്ഷമായതോടെ ഡൽഹി സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. 10, 12 ക്ലാസുകൾ ഒഴികെ ഡൽഹിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നവംബർ 10 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ദീപാവലിക്ക് ശേഷം 13 മുതൽ 20 വരെ നിരത്തുകളിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു.
ബി.എസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബി.എസ് 4 ഡീസൽ വാഹനങ്ങള്‍ക്കുമുള്ള നിയന്ത്രണം നഗരത്തിൽ തുടരും. നിർമാണ പ്രവൃത്തികൾ അനുവദിക്കില്ലെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു. വായു മലിനീകരണം രൂക്ഷമായതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിനുശേഷമാണ് റായി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. രജിസ്ട്രേഷൻ നമ്പറിന്‍റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയമം ലംഘനത്തിന് 20,000 രൂപ പിഴ ചുമത്താനാണ് തീരുമാനം. ഏതാനും വർഷങ്ങളായി വായു മലിനീകരണം രൂക്ഷമാകുന്ന സമയങ്ങളിൽ നഗരത്തിൽ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

