Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലെ ഗോവധ നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി; വിജയ് സർക്കാർ നൽകിയ ഹരിജിലാണ് നടപടി

text_fields
bookmark_border
തമിഴ്നാട്ടിലെ ഗോവധ നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി; വിജയ് സർക്കാർ നൽകിയ ഹരിജിലാണ് നടപടി
cancel

ഡൽഹി: തമിഴ്നാട്ടിലെ കന്നുകാലികളെ അറുക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരിജി പരിഗണിച്ച് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിഷയത്തിൽ എതിർകക്ഷികൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്ന് സർക്കാർ വാദിച്ചു. പ്രജനനത്തിനോ കൃഷിപ്പണിക്കോ ഉപയോഗിക്കാൻ കഴിയാത്ത പത്തുവയസ്സിന് മുകളിലുള്ള കന്നുകാലികളെ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അറുക്കാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

അംഗീകൃത അറവുശാലകളിൽ മാത്രം മൃഗങ്ങളെ അറുക്കണമെന്നും ബക്രീദ് പോലുള്ള വിശേഷദിവസങ്ങളിൽ പശുവിനെയോ കിടാവിനെയോ അറുക്കരുതെന്നും ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹരിജിയിലായിരുന്നു ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്. ഇതിനിടെ, തമിഴ്നാട് നിർമ്മാണ വസ്തുക്കളുടെ കയറ്റുമതിയിൽ പിടിമുറുക്കിയത് കേരളത്തിലെ നിർമ്മാണ മേഖലയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court stays the cow slaughter ban in Tamil Nadu; action taken on the petition filed by the Vijay government
Next Story