Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർബന്ധ...

നിർബന്ധ മ​ത​പ​രി​വ​ർ​ത്തനം ആരോപിച്ച് ക്രി​മി​ന​ൽ ന​ട​പ​ടി; സു​പ്രീം കോ​ട​തി സ്റ്റേ

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ഒ​രു​ കു​ടും​ബ​ത്തെ ഇ​സ്‍ലാ​മി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്കെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് തു​ട​ങ്ങി വെ​ച്ച ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു.

ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ത​ള്ളി​യ​തോ​ടെ ഹേം​രാ​ജ്​ ടെ​യ്‍ല​ർ സു​പ്രീം കോ​ട​തി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ മ​നോ​ജ് മി​ശ്ര, ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​റാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​പ്ര​​ദേ​ശ് സ​ർ​ക്കാ​റി​നും പൊ​ലീ​സി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര​ജി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ച് എ​ട്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന് ഹേം​രാ​ജി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ അ​ബ്ദു​ൽ ഖാ​ദി​ർ അ​ബ്ബാ​സി വാ​ദി​ച്ചു. ടെ​യ്ല​റും കു​ടും​ബ​വും ഹി​ന്ദു​മ​തം അ​നു​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും ബോ​ധി​പ്പി​ച്ചു.

ഹേം​രാ​ജി​ന്റെ പ്രേ​ര​ണ​യെ തു​ട​ർ​ന്നാ​ണ് ത​ന്റെ ഭ​ർ​ത്താ​വ് മ​തം മാ​റി​യ​തെ​ന്നും ത​ന്നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​യും ഇ​സ്‍ലാ​മി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഭ​ർ​ത്താ​വ് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ നി​യ​മ പ്ര​കാ​രം വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പൊ​ലീ​സ് ക്രി​മി​ന​ൽ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forced conversionSupreme Court
News Summary - Supreme Court stays proceedings in alleged forced conversion case
Next Story