വിവാദ വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ
text_fieldsസുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി നിയമം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ഒരാൾക്ക് തന്റെ സ്വത്ത് വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന നിബന്ധനക്കാണ് സ്റ്റേ. വിവാദ വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന മുസ്‍ലിം മത സംഘടനകളുടെ ആവശ്യത്തിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. മേയ് മാസം വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം.
ജില്ലാ കലക്ടറുടെ അധികാരം സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലിം ആയിരിക്കണം. എന്നാൽ മുസ്‍ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി അറിയിച്ചു. വകുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുമ്പോഴാണ് സുപ്രീംകോടതി വിധി.
വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് വര്‍ഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല എന്നിവയും ഹരിജിക്കാർ മുന്നോട്ടുവെച്ചിരുന്നു.
കഴിഞ്ഞ മേയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
---------------
എന്നാല്‍ വഖഫ് ഇസ്ലാമിലെ ആനിവാര്യമായ മതാചാരമല്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നുാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
പുതിയ ബില്ലിന് സ്റ്റേയില്ലാത്തതിനാല്‍ രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കള്‍ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുപ്രിംകോടതി വിധി പറഞ്ഞത്. നിയമം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

