നികുതി പിരിവ് നിർത്തിവെക്കൽ: ഹൈകോടതി ഉത്തരവിന് കേന്ദ്ര ഉടക്ക്
text_fieldsന്യൂഡല്‍ഹി: കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തില്‍ ചരക്കുസേവന നികുത ി അടക്കമുള്ള കേന്ദ്ര -സംസ്ഥാന നികുതികള്‍ പിടിച്ചെടുക്കുന്നത് ഏപ്രി ല്‍ ആറുവരെ നിര്‍ത്തിവെക്കണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവ് കേന്ദ ്ര സര്‍ക്കാര്‍ സ്റ്റേ ചെയ്യിച്ചു.
കോവിഡ് -19 രോഗഭീതിക്കിടയിലും നികുതി പിരിവ് തടയാതിരിക്കാന്‍ കേരള, അലഹബാദ് ഹൈകോടതി വിധികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിെൻറ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യം എതിര്‍കക്ഷികളെ കേള്‍ക്കാതെ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, വിനീത് സരണ്‍, അനിരുദ്ധ ബോസെ എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിക്കുകയും ചെയ്തു.
ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും ജില്ല ഭരണകൂടവും മറ്റു ഭരണസംവിധാനങ്ങളും ഏജന്‍സികളും കൈക്കൊള്ളുന്ന നികുതി പിരിവുകളുടെയും പണം തിരിച്ചടവുകളുടെയും നടപടികള്‍ ഏപ്രില്‍ ആറുവരെ നിര്‍ത്തിവെക്കണമെന്നാണ് കേരള, അലഹബാദ് ഹൈകോടതികള്‍ വ്യത്യസ്ത ഉത്തരവുകൾ ഇറക്കിയത്. എന്നാല്‍, വിധികള്‍ കേന്ദ്ര സര്‍ക്കാറിെൻറ നയതീരുമാനങ്ങള്ക്കുമേല് കടന്നുകയറ്റം നടത്തിയതായി കേന്ദ്ര ധനമന്ത്രാലയം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് അത്തരം തീരുമാനങ്ങള്‍ ഭരണകൂടം എടുക്കുന്നതെന്നും ധനമന്ത്രാലയം ബോധിപ്പിച്ചു. രൂപപ്പെട്ടുവരുന്ന സാഹചര്യത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാറിന് പൂര്‍ണബോധ്യമുണ്ടെന്നും എല്ലാവരുടെയും പ്രയാസങ്ങളെയും ആശങ്കകളെയും ശമിപ്പിക്കാനുളള ശരിയായ സംവിധാനം സര്‍ക്കാര്‍ തന്നെയുണ്ടാക്കുമെന്നും മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
തൊഴില്‍ശാലകളും പൊതുസ്ഥലങ്ങളും വ്യാപാര വാണിജ്യ സമുച്ചയങ്ങളും സിനിമ ശാലകളും അവശ്യ സേവനങ്ങളല്ലാത്ത മറ്റെല്ലാ സംരംഭങ്ങളും കോവിഡ് 19െൻറ പശ്ചാത്തലത്തില്‍ അടച്ചിടാന്‍ സര്‍ക്കാറുകള്‍ ഉത്തരവിട്ട ശേഷമാണ് നികുതി പിരിവില്‍ വിട്ടുവീഴ്ച ചെയ്യാനോ അവധി നീട്ടാനോ സാധ്യമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
