Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശാറാം ബാപ്പുവിന്‍റെ...

ആശാറാം ബാപ്പുവിന്‍റെ മകന് ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തിയുടെ ​താൽകാലിക വിടുതൽ; ഉത്തരവ് സ്​റ്റേ ചെയ്​ത് സുപ്രീംകോടതി

text_fields
bookmark_border
narayan sai 12821
cancel

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന കേ​സി​ൽ പ്ര​തി​യും ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ൾ​ദൈ​വം ആ​ശാ​റാം ബാ​പ്പു​വി​െൻറ മ​ക​നു​മാ​യ നാ​രാ​യ​ൺ സാ​യി​ക്ക്​ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ര​ണ്ടാ​ഴ്​​ച താൽകാലിക വിടുതൽ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​ സ്​​റ്റേ ചെ​യ്​​ത​ത്.

2021 ജൂ​ൺ 24നാ​ണ്​ ഗു​ജ​റാ​ത്ത്​ ഹൈ ​കോ​ട​തി സിം​ഗ്​​ൾ ബെ​ഞ്ച്​ ര​ണ്ടാ​ഴ്​​ച അ​വ​ധി അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്​​ത്​ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ധി സ്​​റ്റേ ചെ​യ്​​ത​ത്. പു​റ​ത്തി​റ​ങ്ങി​യാ​ൽ പ്ര​തി സ്വാ​ധീ​ന​ം ഉ​പ​യോ​ഗി​ച്ച്​ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന്​ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asharam bappuNarayan Sai
News Summary - Supreme Court stays Gujarat High Court order granting two-week furlough to Narayan Sai
Next Story