കോടതിയലക്ഷ്യം: പത്രാധിപയുടെ പിഴ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മേഘാലയ ഹൈകോടതി വിധിച്ച പിഴശിക്ഷ സുപ്രീംകോ ടതി സ്റ്റേ ചെയ്തു. ‘ദ ഷില്ലോങ് ടൈംസ്’ എഡിറ്റർ പട്രീഷ്യ മുഖിം, പബ്ലിഷർ ശോഭ ചൗധരി എന്നിവർക്ക് രണ്ടു ലക്ഷം രൂപ വീതമാണ് മേഘാലയ ഹൈകോടതി പിഴ വിധിച്ചിരുന്നത്. ഇതിനെതിരെ വനിത മാധ്യമപ്രവർത്തകർ നൽകിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഹൈകോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.
വിരമിച്ച ജഡ്ജിക്കും കുടുംബത്തിനും അനുവദിച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് ഹൈകോടതി ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഇരുവരും ആറു മാസം ജയിലിൽ കിടക്കേണ്ടിവരുമെന്നും പത്രം പൂട്ടുമെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. മേഘാലയ ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് എം.വൈ മിർ, ജസ്റ്റിസ് എസ്.ആർ സെൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
