വസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടത് ലൈംഗികാക്രമണമല്ലെന്ന വിധിക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിന്റെ മറയില്ലാതെ നേരിട്ട് സ്പർശിച്ചാലല്ലാതെ പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ രണ്ടാഴ്ചക്കുള്ളിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
അഡ്വക്കറ്റ് ജനറൽ കെ.കെ. വേണുഗോപാലാണ് നാഗ്പൂർ ബെഞ്ചിന്റെ വിധി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ അവതരിപ്പിച്ചത്. വിധി സ്റ്റേ ചെയ്ത ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഉചിതമായ അപേക്ഷ സമർപ്പിക്കാൻ വേണുഗോപാലിന് നിർദേശം നൽകി.
വസ്ത്രം അഴിപ്പിച്ചോ വസ്ത്രത്തിനടിയിലൂടെയോ ചർമത്തിൽ സ്പർശിക്കാത്ത പക്ഷം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈകോടതി ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചത്.
12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ കീഴ്കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീലിലാണ് വിവാദ നിരീക്ഷണം. പ്രതി പെൺകുട്ടിയുടെ വസ്ത്രമൂരി സ്വകാര്യ അവയവത്തിെൻറ ചർമത്തിൽ േനരിട്ട് സ്പർശിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കാത്തതിനാൽ സ്ത്രീയെ അപമാനിച്ചതിന് െഎ.പി.സിയിലെ 354 വകുപ്പു മാത്രമേ ചുമത്താനാകൂവെന്ന് പറഞ്ഞ കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. പോക്സോ നിയമം ചുമത്തുമ്പോൾ വ്യക്തവും കൃത്യവുമായ തെളിവു വേണമെന്നും കോടതി പറഞ്ഞു.
2016ൽ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് വീടിനകത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിെൻറ മറയില്ലാതെ സ്പർശിച്ചാൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

