Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാറ്റകളെ പേടിച്ച് ഡൽഹി അടച്ചുകെട്ടി; കോടതിയലക്ഷ്യ ഹരജിയിൽ നാളെ സുപ്രീംകോടതിയിൽ പ്രത്യേക സിറ്റിങ്

text_fields
bookmark_border
പാറ്റകളെ പേടിച്ച് ഡൽഹി സ്തംഭിപ്പിച്ചു; കോടതിയലക്ഷ്യ ഹരജിയിൽ പ്രത്യേക സിറ്റിങ് നാളെ സുപ്രീം കോടതിയിൽ
cancel

ന്യൂഡൽഹി: സി.ജെ.പിയുടെ പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ കോടതി നിർദേശം ലംഘിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാൻ സുപ്രീംകോടതി ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തും. മെട്രോ റെയിൽ സർവിസുകളുടെ നിയന്ത്രണത്തിൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച നിർദേശങ്ങൾ അധികൃതർ ലംഘിച്ചതിനെതുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയാണ് ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹരജി സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലീസ് കമീഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ചെയർപേഴ്സൻ ഡി. താര എന്നിവരാണ് എതിർകക്ഷികൾ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന്‍റെ മുന്നോടിയായി 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ട്രെയിനുകൾ റദ്ദാക്കാനും തീരുമാനിച്ചതിനെതിരെ നേരത്തെ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് ഒക്ടോബർ ഒമ്പതിന് കോടതി നിർദേശം പുറപ്പെടുവിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിലേക്കുള്ള മെട്രോ, റെയിൽ സർവീസുകൾ പൂർണമായി അടച്ചിടരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ക്രമസമാധാനം നിലനിർത്തുന്നതിനായി ഗതാഗതം നിയന്ത്രിക്കാൻ അധികൃതർക്ക് അധികാരമുണ്ടെങ്കിലും പൊതുഗതാഗതം പൂർണമായി സ്തംഭിപ്പിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകുകയായിരുന്നു.

എന്നാൽ, സുപ്രീംകോടതിയുടെ നിർദേശം മറികടന്ന് പൊലീസ് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവിസുകൾ റദ്ദാക്കുകയും ചെയ്തു. ഇത്തരം നിയന്ത്രണങ്ങൾ പൊതുജനങ്ങളെ ബാധിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ നിർദേശങ്ങൾ അധികൃതർ മനഃപൂർവം ലംഘിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഞായറാഴ്ചത്തെ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Metro Contempt Petition Filed
Next Story