എല്ലാ കോടതികളിലും നാല് വിഭാഗക്കാർക്കും പ്രത്യേകം ശുചിമുറികൾ നിർമിക്കണം - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ കോടതികളിലും ട്രിബ്യൂണലുകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ.ബി പർദിവാല,ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.
എല്ലാ ജുഡീഷ്യൽ ഫോറങ്ങളിലും പൊതു ടോയ്‌ലറ്റുകളും, സൗകര്യങ്ങളും നിർമ്മിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു റിട്ട് ഹരജിയാണ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ശുചിമുറികളും വിശ്രമ മുറികളും സൗകര്യത്തിനനുസരിച്ച് എന്നതിലുപരി മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയിലെ ആർട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോടെ നിൽക്കുക എന്നത് മൗലികാവകാശമാണ്. എല്ലാ വ്യക്തികൾക്കും ശുചിത്വമുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഭരണഘടനയുടെ നാലാം ഭാഗത്തിൽ പറയുന്നതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതത് സർക്കാരുകളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

