എ.കെ. ശർമയെ സ്ഥലം മാറ്റിയ സംഭവം: നാഗേശ്വർ റാവു ഹാജരാവണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബിഹാറിലെ മുസഫർപൂർ അഗതി മന്ദിരത്തിലെ ലൈംഗിക പീഡന കേസ് അന്വേഷിക്കുന്ന സി.ബി.െഎ ഒാഫീസർ എ.കെ. ശർമയെ സ ്ഥലം മാറ്റിയ സംഭവത്തിൽ സി.ബി.െഎ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വർ റാവു കോടതിയലക്ഷ്യം പ്രവർത്തിച്ചെന്ന് സുപ്രീംകോടതി.
നാഗേശ്വർ റാവു ചൊവ്വാഴ്ച സുപ്രീംകോടതി മുമ്പാകെ നേരിൽ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ എ.കെ. ശർമയെ സ്ഥലം മാറ്റിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. സുപ്രീംകോടതിയുടെ ഉത്തരവിനോടാണ് കളിച്ചിരിക്കുന്നതെന്ന് കോടതി നാഗേശ്വർ റാവുവിനെ ഒാർമിപ്പിച്ചു.
‘‘ഇത് വളരെ ഗുരുതരമായ വിഷയമായാണ് കോടതി പരിഗണിക്കുന്നത്. ദൈവം നിങ്ങളെ സഹായിക്കെട്ട. സുപ്രീംകോടതിയുെട ഉത്തരവിനോട് കളിക്കരുത്.’’ -ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
