ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ വിവരം അറിയിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ വിവരം അറിയിക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസുകളുടെ വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന നിർദേശം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു.
ശിക്ഷിക്കപ്പെട്ടതിെൻറ കണക്ക് പുറത്തുവരുന്നത് പുതിയ മാനങ്ങൾ തുറക്കും. നിയമസഭാസമാജികർ പ്രതികളായ കേസുകളുടെ വിചാരണ ഒരു വർഷത്തിനകം തീർക്കുന്നത് കുറ്റകൃത്യങ്ങൾ തടയാനുള്ള ആയുധമാവുമെന്നും ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയ്, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
‘‘ശിക്ഷിക്കപ്പെട്ടതിെൻറ തോത് അറിയാൻ ആഗ്രഹമുണ്ട്. കേസുകൾ, വിചാരണ എന്നിവയെല്ലാം അറിയേണ്ടതുണ്ട്’’ -കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടവർ ആറുവർഷത്തേക്ക് തെരെഞ്ഞടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ. പാർലമെേൻററിയന്മാരിൽ 34 ശതമാനവും ക്രിമിനിൽ കേസുകളിൽപെട്ടവരാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
