തലാഖിന് വ്യക്തമായ നിയമം വേണം; ഹരജിയിൽ കേന്ദ്രമറുപടിതേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുസ്ലിം വ്യക്തിനിയമ പ്രകാരമുള്ള എല്ലാത്തരം തലാഖ് (വിവാഹമോചനം) പ്രക്രിയകൾക്കും വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന്റെ മറുപടിതേടി സുപ്രീംകോടതി.
തലാഖേ അഹ്സൻ ഉൾപ്പെടെയുള്ള കോടതിക്ക് പുറത്തുള്ള ഏകപക്ഷീയമായ എല്ലാ വിവാഹമോചന രീതികളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിത നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രീതിയിൽ നിയമങ്ങൾ നിർമിക്കണമെന്നും, ഭാര്യയുടെ സമ്മതമില്ലാത്ത ബഹുഭാര്യത്വം തെറ്റാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സ്ത്രീ നൽകിയ ഹരജിയോടൊപ്പമാണ് ഈ പുതിയ ഹരജിയും കോടതി പരിഗണക്കെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

