മിശ്ര വിവാഹത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയായവർ തമ്മിലുള്ള മിശ്ര വിവാഹത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ലെന്ന് ഉത്തരവുമായി സുപ്രീംകോടതി. ഹിന്ദു യുവതിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് ആറുമാസമായി ജയിലിൽ കഴിയുന്ന മുസ്ലീം യുവാവിന് ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവ് വിശകലനം ചെയ്യുകയായിരുന്നു സുപ്രീം കോടതി.
ചില വ്യക്തികളുടെയും വലതുപക്ഷ സംഘടനകളുടെയും ഇടപെടലിനെ തുടർന്നാണ് യുവാവിനെതിരെ കേസെടുത്തത്. ഇരുവരുടെയും കുടുംബത്തിന്റെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ യുവാവ് തൻറെ ഭാര്യയെ മതം മാറ്റാൻ നിർബന്ധിക്കുകയില്ലെന്ന് സത്യവാങ്മൂലം നൽകിയിരുന്നു.
യുവാവിന് ജാമ്യം അനുവദിച്ച ജസ്റ്റിസ് ബി.വി നാഗരത്ന, സതീഷ് ചന്ദ്ര എന്നിവരടങ്ങുന്ന ബെഞ്ച്, കുടുംബത്തിൻറെ സമ്മതത്തോടെ വിവാഹം ചെയ്ത ദമ്പതികൾക്കെതിരെ മിശ്ര വിവാഹം ചെയ്തതിന്റെ പേരിൽ സംസ്ഥാനത്തിന് നിയമ നടപടി എടുക്കാൻ കഴിയില്ലെന്ന് ഉത്തരവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.