Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാപിതാക്കളുടെ വരുമാനം മാത്രം നോക്കി ക്രീമിലെയറാക്കരുത്; ഒ.ബി.സി ക്രീമിലെയർ നിലപാട് ആവർത്തിച്ച് സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/supreme-court
cancel

ന്യൂഡൽഹി: മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) ഉദ്യോഗാർഥികളെ, പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ശമ്പളമോ വരുമാനമോ കണക്കിലെടുത്ത് ക്രീമിലെയർ വിഭാഗത്തിൽപെടുത്തി ഒഴിവാക്കുന്നത് മാനദണ്ഡമാക്കരുതെന്ന മാർച്ച് 11ലെ വിധി ആവർത്തിച്ച് സുപ്രീംകോടതി.

വരുംകാലത്തേക്ക് മാത്രം വിധി ബാധകമാക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് നിരാകരിക്കുകയും ചെയ്തു. കോടതിയെ സമീപിച്ച കക്ഷികൾക്കാണ് വിധി ബാധകമെന്നും, ഇതിനകം കഴിഞ്ഞ സീനിയോറിറ്റിയും പ്രമോഷനും വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് കോടതിയിലോ ട്രൈബ്യൂണലിലോ ഏതെങ്കിലും അതോറിറ്റിയുടെ മുമ്പാകെയോ തീർപ്പാകാതെ കിടക്കുന്ന കേസുകൾ അവയുടേതായ രീതിയിലാണ് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 11ന്, വിധി നടപ്പാക്കാൻ സർക്കാറിന് ആറുമാസത്തെ സമയം അനുവദിച്ച കോടതി വെള്ളിയാഴ്ച രണ്ടുമാസത്തേക്ക് കൂടി നീട്ടി. ഭരണഘടനക്ക് അനുസൃതമായും കോടതിയുടെ തീരുമാനങ്ങൾ കണക്കിലെടുത്തും ക്രീമിലെയർ മാനദണ്ഡങ്ങൾ സംബന്ധിച്ച നയം സർക്കാറിന് ആവിഷ്കരിക്കാമെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് 11ലെ വിധി നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യവും സുപ്രിംകോടതി അനുവദിച്ചില്ല. വിധി നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ മതിയായ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ബോധിപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്റെ വിധി. വിധി നടപ്പാക്കാന്‍ നേരത്തെ ആറ് മാസത്തെ സമയം കോടതി മാര്‍ച്ചില്‍ അനുവദിച്ചിരുന്നു.

മാതാപിതാക്കളുടെ ശമ്പള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്നായിരുന്നു മാര്‍ച്ച് 11ന് സുപ്രിംകോടതി പുറപ്പടുവിച്ച വിധി. ഉദ്യോഗാര്‍ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍-ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും കോടതി പറഞ്ഞിരുന്നു. ഉദ്യോഗാര്‍ഥികളുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ വഹിക്കുന്ന തസ്തികയും പദവികളും ഉള്‍പ്പെടെ ക്രീമിലെയര്‍ നിര്‍ണയത്തിന് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2012ൽ ഒരു കൂട്ടം ഉദ്യോഗാർഥികൾക്ക് സിവിൽ സർവിസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയിട്ടും രക്ഷിതാക്കൾ ഉയർന്ന വരുമാനം ഉള്ളവരെന്ന കാരണത്താൽ ക്രീമിലെയർ കാറ്റഗറിയിൽ ഉൾപ്പെടുത്തുകയും നിയമനം ലഭിക്കാതെ പോയ സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒബിസി സംവരണം നഷ്ടപ്പെട്ടവർക്ക് സംവരണാടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള കേരള, മദ്രാസ്, ഡൽഹി ഹൈകോടതി ഉത്തരവുകൾക്കെതിരെ കേന്ദ്ര സർക്കാർ നർകിയ അപ്പീൽ തള്ളിയാണ് സുപ്രിംകോടതി വിധി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court says salary alone cannot determine OBC creamy layer status
Next Story