Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരാവകാശം പരമമല്ല; പ്രതിഷേധ സ്ഥലം അനിശ്ചിതകാലത്തേക്ക് കൈവശപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/supreme-court
cancel

ന്യൂ​ഡ​ൽ​ഹി: സ​മ​ര​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ങ്കി​ലും അ​ത് പ​ര​മ​മാ​യ അ​വ​കാ​ശ​മ​ല്ലെ​ന്നും വ്യാ​പാ​രം ന​ട​ത്താ​നു​ള്ള അ​വ​കാ​ശ​വു​മാ​യി അ​തി​നെ തു​ല​നം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​​ന്റെ രാം​ലീ​ല റാ​ലി​ക്കെ​തി​രെ വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്റെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.

രാം​ലീ​ല മൈ​താ​ന​ത്ത് സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നും മ​റ്റ് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ച സു​പ്രീ​കോ​ട​തി ഒ​രാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

പ്ര​തി​ഷേ​ധാ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യു​ടെ 19(1)(എ), 19(1)(​ബി) അ​നു​ച്ഛേ​ദ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ങ്കി​ലും വ്യാ​പാ​ര​വും ബി​സി​ന​സും ന​ട​ത്താ​നു​ള്ള മ​റ്റ് പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി അ​തി​നെ സ​ന്തു​ലി​ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

രാം​ലീ​ല മൈ​താ​നം ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ്ര​തി​ഷേ​ധ വേ​ദി​യാ​ണെ​ങ്കി​ലും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ത് കൈ​വ​ശ​പ്പെ​ടു​ത്തി വെ​ക്കാ​നാ​കി​ല്ല. ഒ​രു പ്ര​തി​ഷേ​ധ സം​ഘ​ത്തി​നും ഒ​രു പ്ര​തി​ഷേ​ധ സ്ഥ​ലം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്താ​നാ​വി​ല്ല.

പ്ര​തി​ഷേ​ധ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ നി​ശ്ചി​ത കാ​ല​യ​ള​വി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധം മൂ​ലം ബാ​ധി​ക്ക​പ്പെ​ടു​ന്ന ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന പ്ര​ശ്ന​വും കോ​ട​തി ഉ​യ​ർ​ത്തി​ക്കാ​ട്ടി. പ്ര​തി​ഷേ​ധാ​വ​കാ​ശ​വും വ്യാ​പാ​ര​വും തൊ​ഴി​ലും ന​ട​ത്താ​നു​ള്ള അ​വ​കാ​ശ​വും ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച അ​വ​കാ​ശ​ങ്ങ​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ചീ​ഫ് ജ​സ്റ്റി​സ് ഇ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​ട്ട-​കോ​ട്ടം മാ​ത്ര​മ​ല്ല, ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്നം ക​ണ്ടെ​ത്താ​നു​ള്ള അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം കൂ​ടി​യാ​ണെ​ന്ന് തു​ട​ർ​ന്നു.

‘നി​ങ്ങ​ൾ​ക്ക് ഒ​രു പ്ര​തി​ഷേ​ധ​വേ​ദി എ​ന്നെ​ന്നേ​ക്കു​മാ​യി കൈ​വ​ശം വെ​ക്കാ​നാ​വി​ല്ല. മ​റ്റ് പ്ര​തി​ഷേ​ധ​ക്കാ​രും ഉ​ണ്ട്. ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​നി​യ​നു​ക​ളൊ​ക്കെ എ​വി​ടെ പോ​കും? ഭ​വ​ന​ര​ഹി​ത​ർ എ​വി​ടെ പ്ര​തി​ഷേ​ധി​ക്കും? എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു.

രാം​ലീ​ല മൈ​താ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ട​ക​ൾ​ക്ക് സ​മ​ര​ങ്ങ​ൾ മൂ​ലം വ​ലി​യ ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി ഡ​ൽ​ഹി കി​രാ​ണ ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story