Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാക്കാലുള്ള സ്വത്ത് വിൽപ്പന കരാറുകൾ നിയമപരമായി സാധുതയുള്ളവ; എന്നാൽ തെളിവുകൾ ശക്തമായിരിക്കണം: സുപ്രീം കോടതി

text_fields
bookmark_border
വാക്കാലുള്ള സ്വത്ത് വിൽപ്പന കരാറുകൾ നിയമപരമായി സാധുതയുള്ളവ; എന്നാൽ തെളിവുകൾ ശക്തമായിരിക്കണം: സുപ്രീം കോടതി
cancel

ന്യൂഡൽഹി: സ്ഥാവര വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനുള്ള വാക്കാലുള്ള (oral agreement) കരാറുകൾ നിയമപരമായി സാധുതയുള്ളതാണെങ്കിലും, അത്തരം കരാറുകളിലെ എല്ലാ പ്രധാന വ്യവസ്ഥകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് തെളിയിക്കേണ്ട വലിയ ഉത്തരവാദിത്തം വാദിഭാഗത്തിനുണ്ടെന്ന് സുപ്രീം കോടതി. 20.5 കോടി രൂപ വിലമതിക്കുന്ന ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികൾ നൽകിയിരുന്ന അനുകൂല ഉത്തരവുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി. 'ബോംബെ ഗാരേജ് അഹമ്മദാബാദ് ലിമിറ്റഡ്' നൽകിയ ഹരജിയിൽ വാദം കേട്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

സ്ഥാവര വസ്തു വിൽപ്പനക്ക് വാക്കാലുള്ള കരാറുകൾ നിയമപരമായി നിലനിൽക്കുമെങ്കിലും, കോടതികൾ കൃത്യവും ശക്തവുമായ തെളിവുകൾ ആവശ്യപ്പെടുന്നുണ്ട്. പ്രതികളുടെ ഒഴിഞ്ഞുമാറുന്ന പെരുമാറ്റമോ മൊഴികളിലെ അവ്യക്തതയോ ചൂണ്ടിക്കാട്ടി വാദിയുടെ ഭാഗത്തുള്ള തെളിവുകളുടെ കുറവ് നികത്താൻ കഴിയില്ല. കൂടാതെ ആദ്യ കേസിൽ ഉന്നയിക്കാൻ കഴിയുമായിരുന്ന അവകാശവാദങ്ങൾ ഒഴിവാക്കി പിന്നീട് പുതിയ കേസ് ഫയൽ ചെയ്യുന്നത് സിവിൽ നടപടിക്രമ നിയമപ്രകാരം നിലനിൽക്കില്ലായെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ പശ്ചാത്തലം

20.5 കോടി രൂപ വിലമതിക്കുന്ന ഭൂമി വാക്കാൽ ഉറപ്പിച്ചതാണെന്നും, ഇതിന്റെ മുൻകൂർ തുകയായി 5.11 ലക്ഷം രൂപയും 5 കോടി രൂപയുടെ ചെക്കും നൽകിയിട്ടുണ്ടെന്നുമായിരുന്നു വാദികളുടെ വാദം. ഇത് നിഷേധിച്ച് കമ്പനിയും മറ്റും നൽകിയ ഹരജിയിൽ വിചാരണകോടതിയും ഹൈകോടതിയും വാദികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിലും പ്രതികളുടെ ഒഴിഞ്ഞുമാറുന്ന പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു കീഴ്ക്കോടതികൾ ഈ വിധി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oral Property Sale Agreements Valid, But Evidence Must Be Strong: Supreme Court
Next Story