Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂറുമാറ്റ നിരോധന...

കൂറുമാറ്റ നിരോധന നിയമത്തിൽ പ്രശ്‍നങ്ങളേറെ, പിന്നിൽ പാർലമെൻറിലെ സാമാജികൾ -സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ കൂറുമാറ്റ നിരോധന നിയമത്തിൽ അനവധി പ്രശ്‍നങ്ങളുണ്ടെന്നും അവയെല്ലാം പാർലമെന്‍റിൽ ഇരിക്കുന്ന സാമാജികൾ ഉണ്ടാക്കുന്നതാണെന്നും സുപ്രീംകോടതി. കൂറുമാറ്റ നിരോധന നിയമം അടങ്ങുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്‍റെ നിലവിലെ വ്യാഖ്യാനം ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം. ഇത്തരം വിഷയങ്ങൾ സഭയിൽ തന്നെ ഉന്നയിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് അരാധെയും അടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

പാർലമെന്‍റിൽ ഇരിക്കുന്നവർക്കും തെറ്റ് പറ്റാമെന്നും, അധികാരത്തിലിരിക്കുന്നവർക്ക് ഗുണം ചെയ്യുമെന്നതിനാൽ പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നും കപിൽ സിബൽ പ്രതികരിച്ചു. രാഷ്‍ട്രീയ വിമത വിഭാഗങ്ങളെ ലയനം എന്ന വഴിയിലൂടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ അനുവദിക്കുന്ന പത്താം ഷെഡ്യൂളിന്‍റെ വ്യാഖ്യാനമാണ് പാർലമെന്‍റ് അംഗം കൂടിയായ സിബൽ ചോദ്യം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti defection lawIndian ParlimentSupreme Court
News Summary - Supreme Court says Many problems with the Anti-Defection Act
Next Story