സംസ്ഥാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷണറാക്കരുതെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാറിനുകീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന് അധിക ചുമതല നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷണറായി നിയമിക്കാനാകില്ലെന്ന് സുപ്രീം കോടതി.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമിഷെൻറ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് ഈ നിർദേശം നൽകിയത്. ഗോവയിൽ നിയമകാര്യ സെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷെൻറ ചുമതല നൽകിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. രാജ്യമെമ്പാടും അധിക ചുമതലയായി തെരഞ്ഞെടുപ്പ് കമിഷണർ പദവി വഹിക്കുന്ന ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥാനെമാഴിയണം. സംസ്ഥാന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമിഷണറാക്കാനാകില്ല.
ഭരണഘടനയും മുനിസിപ്പാലിറ്റി നിയമവും അനുശാസിക്കുന്ന പ്രകാരം ഗോവ മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വനിത, എസ്.സി, എസ്.ടി വാർഡുകൾ സൃഷ്ടിച്ചില്ലെന്നതാണ് കേസ്. ഇതിനെതിരെ ഒമ്പത് റിട്ട് ഹരജികൾ ബോംബെ ഹൈകോടതി മുമ്പാകെയെത്തി. ഇതു പരിഗണിക്കവെ, ഭരണഘടന പരിഗണനകൾ ചൂണ്ടിക്കാട്ടി ഹൈകോടതി ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് തടഞ്ഞു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ, ഹൈകോടതി തെരഞ്ഞെടുപ്പ് നടപടിയിൽ ഇടെപട്ടത് ചോദ്യം ചെയ്തു.എന്നാൽ, ജസ്റ്റിസ് നരിമാനു പുറമെ ബി.ആർ.ഗവായ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഹൈകോടതി വിധി ശരിവെക്കുകയാണ് ചെയ്തത്.
പത്തുദിവസത്തിനകം മുൻസിപ്പാലിറ്റികളിലെ സംവരണത്തിൽ വ്യക്തത വരുത്തണം. ഏപ്രിൽ 30നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുകയും വേണം. നിയമകാര്യ സെക്രട്ടറിയെ സംസ്ഥാനം കമിഷണറായി നിയമിക്കരുതായിരുന്നെന്ന് കോടതി പറഞ്ഞു. ഇതുവഴി തെരഞ്ഞെടുപ്പിെൻറ സ്വതന്ത്ര സ്വഭാവം കുരുതി കഴിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി. ഇത് ഒരു പ്രത്യേക കേസാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

