പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെ: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെത്തുന്ന കേസുകൾ ഏതൊക്കെ ജഡ്ജിമാർക്ക് നൽകണമെന്ന് തീരുമാനിക്കാനുള്ള വിശേഷാധികാരം ചീഫ് ജസ്റ്റിസിനു മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. വിവിധ ജഡ്ജിമാർക്ക് വ്യത്യസ്ത കേസുകൾ വീതിച്ചുനൽകുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യെപ്പട്ട് സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് എന്നത് നീതി സുഗമമായി ലഭ്യമാക്കുന്നതിന് സുപ്രീംകോടതിയിൽ ബെഞ്ചുകൾ തീരുമാനിക്കാനും കേസുകൾ വീതംവെക്കാനും നിയോഗിക്കപ്പെട്ട ഉന്നതമായ ഭരണഘടന ഒാഫിസ് ആണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സ്വന്തംനിലക്ക് തീരുമാനമെടുക്കുന്ന നിലവിലുള്ള രീതിക്കു പകരം നിയതവും സുതാര്യവുമായ നടപടിക്രമം കേസുകൾ ജഡ്ജിമാർക്ക് വീതം വെക്കുന്നതിന് ഉണ്ടാക്കണമെന്നായിരുന്നു ഹരജിക്കാരനായ ലഖ്നോവിലെ അഭിഭാഷകൻ അശോക് പാണ്ഡെയുടെ ആവശ്യം.
എന്നാൽ, ചീഫ് ജസ്റ്റിസ് എന്നതുതന്നെ ഭരണഘടന സ്ഥാപനമാണെന്ന് ബെഞ്ച് ഒാർമിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ, അദ്ദേഹത്തിെൻറ സവിശേഷാധികാരത്തിൽ അവിശ്വാസത്തിേൻറതായ തോന്നൽ ഉണ്ടാകാൻ പാടില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസുകൾ ജഡ്ജിമാർക്ക് വീതിച്ചുനൽകാനും ബെഞ്ചുകളുണ്ടാക്കാനുമുള്ള അധികാരം ഭരണഘടന ചീഫ് ജസ്റ്റിസിന് അനുവദിച്ചതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് നേരിട്ടുതന്നെ കേസുകൾ തീരുമാനിക്കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് വിധിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ ആരോപണവിധേയനായ പ്രസാദ് മെഡിക്കൽ കോളജ് കോഴക്കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ടാണ് ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് ആദ്യമായി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ കേസ് ജസ്റ്റിസ് ചെലമേശ്വർ പരിഗണിച്ച ഘട്ടത്തിലായിരുന്നു ഹരജികെളാന്നുമില്ലാെത അത്തരമൊരു വിധി പുറപ്പെടുവിച്ചത്.
തുടർന്ന് ജസ്റ്റിസ് ചെലമേശ്വർ പരിഗണിച്ച കേസ് ചീഫ് ജസ്റ്റിസ് തെൻറ പരമാധികാരം ഉപയോഗിച്ച് മറ്റൊരു ബെഞ്ചിന് നൽകുകയും പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണ ആവശ്യം തള്ളുകയും ചെയ്തു. ഇതിനുശേഷം, മുതിർന്ന നാല് ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയത് കേസുകളുടെ വീതംവെപ്പ് വീണ്ടും വിവാദത്തിലാക്കി. തുടർന്ന് ചീഫ് ജസ്റ്റിസ് ഒാരോ ബെഞ്ചിനും ഒാരോ വിഷയങ്ങൾ നിർണയിച്ചുനൽകി ഉത്തരവിറക്കുകയും പൊതുതാൽപര്യമുള്ള പ്രധാന കേസുകളെല്ലാം തെൻറ ബെഞ്ചിലായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ പ്രമുഖ നിയമജ്ഞൻ ശാന്തിഭൂഷൺ ഹരജി സമർപ്പിച്ചിരുന്നു. തെൻറ ഹരജി ചീഫ് ജസ്റ്റിസ് ഇല്ലാത്ത ബെഞ്ചിന് നൽകണമെന്ന് ശാന്തിഭൂഷൺ പ്രത്യേകം ആവശ്യപ്പെട്ടു. ആ ഹരജി കേൾക്കാതെ കിടക്കുേമ്പാഴാണ് അശോക് പാണ്ഡെയുടെ ഇതേ ആവശ്യമുന്നയിച്ച ഹരജി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
