അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 15 ദിവസത്തെ സാവകാശം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് 15 ദിവസത്തെ സാവകാശം നൽകി സുപ്രീംകോടതി. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷൻ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയ കേസെടുത്തത്.
അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 15 ദിവസത്തെ സമയം നൽകുകയാണ്. എല്ലാ സംസ്ഥാനങ്ങളും തൊഴിലാളികൾക്ക് എന്തെല്ലാം സൗകര്യങ്ങളുമാണ് ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം ഇതുവരെ ഒരു കോടി അന്തർ സംസ്ഥാന തൊഴിലാളികളെ വീടുകളിലെത്തിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിൽ 41 ലക്ഷം പേരെ റോഡ് മാർഗവും 57 ലക്ഷം പേരെ ട്രെയിനിലൂടെയും നാട്ടിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.