Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിക്കെതിരായ കേസിൽ...

അംബാനിക്കെതിരായ കേസിൽ ഉത്തരവ്​ തിരുത്തി; കോടതി​ ജീവനക്കാരെ പിരിച്ചു വിട്ടു

text_fields
bookmark_border
അംബാനിക്കെതിരായ കേസിൽ ഉത്തരവ്​ തിരുത്തി; കോടതി​ ജീവനക്കാരെ പിരിച്ചു വിട്ടു
cancel

ന്യൂ​ഡ​ൽ​ഹി: അനിൽ അംബാനിക്കും റിലയൻസ്​ കമ്മ്യൂണിക്കേഷനും എതിരായ സുപ്രീംകോടതി ഉത്തരവിൽ തിരിമറി നടത്തിയ കോ ടതി ജീവനക്കാ​െര പിരിച്ചുവിട്ടു. കോർട്ട്​ മാസ്​റ്റർമാരായ മാനവ്​ ശർമ, തപൻ കുമാർ ചക്രബർത്തി എന്നിവരെയാണ്​ പിരി ച്ചുവിട്ടത്​. അനിൽ അംബാനിക്കും റിലയൻസ്​ കമ്മ്യൂണിക്കേഷനുമെതിരെ എറിക്​സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസിലെ ഉത്തരവിലാണ്​ ജീവനക്കാർ തിരിമറി നടത്തിയത്​.

ജനുവരി ഏഴിന്​ പുറപ്പെടുവിച്ച ഉത്തരവിൽ അനിൽ അംബാനി നേരിട്ട്​ ഹാജരാകണമെന്ന്​ ആവശ്യപ്പെട്ടാണ്​ കോടതി നോട്ടീസ്​ പുറപ്പെടുവിച്ചത്​. എന്നാൽ ഇൗ ഉത്തരവ്​ കോടതി വെബ്​​ൈസറ്റിൽ പ്രസിദ്ധീകരിച്ചത്​ നേരിട്ട്​ ഹാജരാകേണ്ടതില്ല എന്നതരത്തിലാണ്. ഇത്​ എറിക്​സണി​​​​െൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധിയിൽ പെടുത്തുകയും തുടർന്ന്​ ജനുവരി പത്തിന്​ ഉത്തരവിൽ തിരുത്ത്​ വരുത്തുകയും ചെയ്​തു.

സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ കോടതിക്ക്​ ഉത്തരവിൽ വന്ന തിരുത്ത്​ അബദ്ധത്തിൽ സംഭവിച്ചതല്ല എന്ന്​ വ്യക്​തമാവുകയായിരുന്നു. തുടർന്ന്​ രണ്ട്​ കോർട്ട്​ മാസ്​റ്റർമാരെ പിരിച്ചു വിടാൻ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ ഉത്തരവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil ambanimalayalam newssupreme court
News Summary - Supreme Court Sacks Court Masters for Tampering with Order - India News
Next Story