പുതിയ ചീഫ് ജസ്റ്റിസ് വന്നു; പഴയ ലോഗോ പുനഃസ്ഥാപിച്ച് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ പുതിയ ലോഗോക്ക് പകരം പഴയ ലോഗോ പുനഃസ്ഥാപിച്ച് സുപ്രീം കോടതി. പുതിയ ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് സ്ഥാനമേറ്റതിന് പിന്നാലെയാണ് മാറ്റം. കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലോഗോ മാറിയിട്ടുണ്ട്.
മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ കാലത്ത് കൊണ്ടുവന്ന കേന്ദ്രീകൃത എയർ കണ്ടീഷനിങ്ങിനായി ഇടനാഴികളിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പാർട്ടീഷനുകൾ നീക്കം ചെയ്യുകയും ചെയ്തു. ഇടനാഴികളില്‍ എ.സി സംവിധാനമൊരുക്കാനായിരുന്നു ചില്ലിട്ടടച്ചത്. ഇതിനെതിരെ അഭിഭാഷക സംഘടനകള്‍ എതിര്‍പ്പറിയിച്ചിരുന്നു. തുറന്ന ഇടനാഴികൾ കോടതിയുടെ പാരമ്പര്യത്തെ ഉൾക്കൊള്ളുന്നുവെന്ന് അഭിഭാഷക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
2024 സെപ്റ്റംബറിലാണ് സുപ്രീം കോടതിയുടെ പഴയ ലോഗോ മാറ്റി പുതിയത് കൊണ്ടുവന്നത്. അശോക ചക്രം, കോടതി കെട്ടിടം, ഭരണഘടന എന്നിവ ഉൾപ്പെട്ട പുതിയ ലോഗോ 2024 സെപ്റ്റംബറിൽ സുപ്രീംകോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

