ഊരാളുങ്കലിനെതിരായ ആരോപണത്തിൽ സുപ്രീംകോടതി കേരളത്തിന്റെ പ്രതികരണം തേടി
text_fieldsന്യൂഡൽഹി: പുനർനിർമാണത്തിനായി കണ്ണൂരിലെ പഴയ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞുവെന്ന ‘നിർമാൺ കൺസ്ട്രക്ഷൻസി’ന്റെ ആരോപണത്തിൽ സുപ്രീംകോടതി കേരള സർക്കാറിന്റെ പ്രതികരണം തേടി. കണ്ണൂർ ജില്ല ജഡ്ജി അനുമതി നൽകിയ ശേഷം തുടങ്ങിയ പൊളിക്കൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞെന്ന ആരോപണത്തിലാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം തേടിയത്.
സർക്കാർ പ്രതികരണം അറിഞ്ഞശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. പുതിയ കോടതി സമുച്ചയം പണിയാൻ ആദ്യം കരാർ ലഭിച്ച നിർമാൺ കൺസ്ട്രക്ഷൻസും പിന്നീട് കേരള ഹൈകോടതിയിൽ പോയി നിർമാണ കരാർ നേടിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും തമ്മിലുള്ള തർക്കം സുപ്രീംകോടതിയിൽ എത്തിനിൽക്കുന്നതിനിടയിലാണ് പുതിയ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

