സബർമതി ആശ്രമം പുനർവികസനം; തുഷാർ ഗാന്ധിയുടെ ഹരജി തള്ളി സുപ്രീം കോടതി
text_fieldsതുഷാർ ഗാന്ധി
ന്യൂഡൽഹി: മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം പുനർവികസിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ പദ്ധതിയെ ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളി സുപ്രീം കോടതി. മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ തുഷാർ ഗാന്ധി നൽകിയ ഹരജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
ആശ്രമത്തിന്റെ നിർദ്ദിഷ്ട പുനർവികസനം സംബന്ധിച്ച ഗുജറാത്ത് സർക്കാരിന്റെ 2021 മാർച്ച് 5 ലെ പ്രമേയത്തെ തുഷാർ ഗുജറാത്ത് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു.
ആശ്രമത്തിൻ്റെ കാതലായ ഭാഗത്ത് കൈകടത്താത്ത വികസനം മാത്രമേ നടപ്പിലാക്കൂ എന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഹൈകോടതി ആദ്യം ഹരജി തീർപ്പാക്കിയത്. തുടർന്ന് തുഷാർ സുപ്രീം കോടതിയെ സമീപിച്ചു.
2022 ഏപ്രിലിൽ സുപ്രീം കോടതി ഹൈകോടതി ഉത്തരവ് റദ്ദാക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് സമഗ്രമായ മറുപടി തേടിയ ശേഷം ഹരജി പുനഃപരിശോധിക്കാൻ ഹൈകോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
2022 സെപ്റ്റംബർ 8-ന് 'നിർദിഷ്ട പദ്ധതി മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും തത്വചിന്തയെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല അത് സമൂഹത്തിനും മനുഷ്യരാശിക്കും മൊത്തത്തിൽ പ്രയോജനകരമായിരിക്കുമെന്ന നിരീക്ഷണത്തോടെ ഹൈകോടതി ഹരജി വീണ്ടും തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

