Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥിര നിയമനവും ശമ്പളവും; ബംഗാളിലെ മദ്റസാ അധ്യാപകരുടെ ഹരജി സുപ്രീം കോടതി തള്ളി

text_fields
bookmark_border
സ്ഥിര നിയമനവും ശമ്പളവും; ബംഗാളിലെ മദ്റസാ അധ്യാപകരുടെ ഹരജി സുപ്രീം കോടതി തള്ളി
cancel

ന്യൂഡൽഹി: സ്ഥിര നിയമനവും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ്-ഇൻ-എയ്ഡ് സ്കീം പ്രകാരം ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ഒരു കൂട്ടം മദ്റസാ അധ്യാപകർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. 40 ലധികം റിട്ട് ഹർജികളിലായി 361 അധ്യാപകരും അനധ്യാപകരും സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് ദിപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതുസംബന്ധിച്ച പഠനത്തിന് 2023ൽ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹരജിക്കാരുടെ നിയമനങ്ങൾ അസാധുവാണെന്നായിരുന്നു കമ്മിറ്റി റിപ്പോർട്ടിന്റെ കണ്ടെത്തൽ. പശ്ചിമ ബംഗാൾ 2008 മദ്രസ സർവീസ് കമ്മീഷൻ ആക്ട് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 2014ൽ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് 2015ൽ ഡിവിഷൻ ബെഞ്ചും ശരിവെച്ചു. പിന്നീട് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ 2016 മാർച്ചിൽ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

2020 ജനുവരിയിൽ സുപ്രീം കോടതി 2008-ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണഘടനാ സാധുത ശരിവെക്കുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങൾ അസാധുവാണെന്ന് 2023-ൽ രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തൽ. ഇതിനെയായിരുന്നു ഹർജിക്കാർ ചോദ്യം ചെയ്തിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story