Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി കേസ്: കക്ഷി...

ബാബരി കേസ്: കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീംകോടതി തള്ളി

text_fields
bookmark_border
ബാബരി കേസ്: കക്ഷി ചേരാനുള്ള എല്ലാ അപേക്ഷകളും സുപ്രീംകോടതി തള്ളി
cancel

ന്യൂഡൽഹി: ഹൈകോടതിയിൽ കക്ഷികളല്ലാതിരുന്ന മുഴുവൻ മൂന്നാം കക്ഷികളെയും ബാബരി മസ്​ജിദി​​​െൻറ ഭൂമിക്കേസിൽനിന്ന്​ സുപ്രീംകോടതി ഒഴിവാക്കി. ബി.ജെ.പി നേതാവ്​ സുബ്രമണ്യം സ്വാമിയുടെ ഇടക്കാല അപേക്ഷയും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ തള്ളിയെങ്കിലും അയോധ്യയിൽ പ്രാർഥിക്കാനുള്ള മൗലികാവകാശത്തിനായി പുതിയ ഹരജി നൽകാൻ അദ്ദേഹത്തിന്​ അനുമതി നൽകി.

കേന്ദ്ര സർക്കാറി​നുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റ​ർ ജനറൽ തുഷാർ ​േമത്തയും കക്ഷികളുടെ അഭിഭാഷകരും ഇത്തരമൊരു ആവശ്യമുന്നയിച്ചതിനെ തുടർന്നാണ്​ സുപ്രീംകോടതി ഉത്തരവ്​. മേലിൽ ബാബരി കേസിൽ ഒരു ഹരജിയും സ്വീകരിക്കരുതെന്നും ജസ്​റ്റിസുമാരായ അശോക്​ ഭൂഷണും അബ്​ദുൽ നസീറും കൂടി അടങ്ങുന്ന ബെഞ്ച്​ ഇടക്കാല ഉത്തരവിൽ വ്യക്​തമാക്കി. അതേസമയം, ബാബരി കേസ്​ വിപുലമായ ബെഞ്ചിന്​ വിടണമെന്ന രാജീവ്​ ധവാ​​​െൻറ ആവശ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന്​​  സുപ്രീംകോടതി വ്യക്​തമാക്കി. അത്തരമൊരു സാഹചര്യം പിന്നീട്​ ഉയർന്നുവന്നാൽ അപ്പോൾ പരിഗണിക്കുമെന്നും നിലവിൽ ഇൗ ബെഞ്ചുതന്നെ കേസ്​ കേൾക്കുമെന്നും ഉത്തരവിലുണ്ട്​. 

കേസിൽ കക്ഷിചേരാൻ അനുമതി ചോദിച്ച്​ നൽകിയ അപേക്ഷകൾക്ക്​ മെറിറ്റ്​ ഇല്ലെന്നും അവ പരിഗണന അർഹിക്കുന്നില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ തുടർന്നു. അതേസമയം, 2016 ഡിസംബർ 23ന്​ സുബ്ര​മണ്യം സ്വാമിയുടെ റിട്ട്​ ഹരജി ഇൗ കേസിലെ അപേക്ഷയായി മാറ്റിയതായതിനാൽ അത്​ വീണ്ടും റിട്ട്​ ഹരജിയായി സമർപ്പിക്കാൻ അനുമതി നൽകി. ബാബരി ഭൂമി കേസിനൊപ്പം സ്വാമിയുടെ റിട്ട്​ പരിഗണിക്കില്ലെന്ന്​ സൂചന നൽകിയ ഉത്തരവ്​ ഉചിതമായ ബെഞ്ച്​ അത്​ പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babari casemalayalam newssupreme court
News Summary - Supreme Court Rejects All Interim Pleas Seeking to Intervene in Babari Case -India News
Next Story