ആധാർ വിധി: പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കേന്ദ്രത്തിെൻറ ആധാർ പദ്ധതി നിയമസാധുതയുള്ളതാണെന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ കോടതി തള്ളി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ വിയോജിപ്പോടെയാണ് തീരുമാനമെടുത്തത്.
ധനബിൽ ആയി പരിഗണിക്കുന്ന വിഷയം വിശാല ബെഞ്ച് തീരുമാനിക്കുന്നതുവരെ പുനഃപരിശോധന ഹരജികൾ പരിഗണനയിൽ െവക്കണമെന്ന് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ, ബി.ആർ. ഗവായ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ആധാർ ബിൽ ധനബിൽ ആയാണ് പരിഗണിക്കപ്പെട്ടത്. അതിനാൽ സർക്കാറിന് രാജ്യസഭയുടെ അംഗീകാരത്തിന് കാത്തുനിൽക്കേണ്ട ആവശ്യം വന്നിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

