Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Supreme Court refuses to stay HC order which allowed Central Vista work to go on
cancel
Homechevron_rightNewschevron_rightIndiachevron_rightസെൻട്രൽ വിസ്​തക്ക്​...

സെൻട്രൽ വിസ്​തക്ക്​ പച്ചക്കൊടി; ഹരജി പ്രത്യേക ലക്ഷ്യത്തോടെ, ഹൈകോടതി വിധി സു​പ്രീംകോടതി ശരിവെച്ചു

text_fields
bookmark_border

ന്യൂഡൽഹി: സെൻട്രൽ വിസ്​ത പദ്ധതിയുമായി ബന്ധപ്പെട്ട ഡൽഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്​ത്​ സമർപ്പിച്ച ഹരജി സു​പ്രീംകോടതി തള്ളി. കോവിഡ്​ തരംഗം ആഞ്ഞടിക്കു​​േമ്പാൾ കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്​ത പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഹരജിക്കാരുടെ ആവശ്യം ​ഡൽഹി ഹൈകോടതി തള്ളുകയും ഒരു ലക്ഷം ​രൂപ പിഴയിടുകയും ചെയ്​തു. തുടർന്ന്​ ഹരജിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ചരിത്രകാരൻ സൊഹൽ ഹാഷ്​മി, വിവർത്തക അന്യ മൽ​ഹോത്ര എന്നിവരാണ്​ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നത്​.

ഒരു പദ്ധതിയെ മാത്രം ലക്ഷ്യംവെച്ചാണ്​ ഹരജിയെന്ന ഹൈകോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. പരാതിക്കാർ പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെ സെൻട്രൽ വിസ്​ത പദ്ധതിക്കെതിരെ മാത്രം ഹരജി നൽകുകയായിരുന്നു. സമാനമായ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മറ്റു പദ്ധതികളെക്കുറിച്ച്​ ഹരജിക്കാർ ഗവേഷണം നടത്തിയി​ട്ടില്ലെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണം ശരിയാണെന്നും സുപ്രീംകോടതി പറഞ്ഞു.

ജസ്​റ്റിസ്​ എ.എം. ഖാൻവിൽക്കറി​െൻറ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. യഥാർഥ പൊതു താൽപര്യ ഹരജികൾ പരിഗണിക്കാം. എന്നാൽ സംശയാസ്​പദമായ രീതിയിൽ ഉന്നയിക്കുന്നവ പ്രശ്​നങ്ങൾ സൃഷ്​ടിക്കും. പൊതു താൽപര്യഹരജികൾക്ക്​ അതി​േൻറതായ പവിത്രതയുണ്ടെന്നും കോടതി ഒാർമിപ്പിച്ചു.

അതേസമയം, നിർമാണ സ്​ഥലത്ത്​ താമസിക്കുന്ന തൊഴിലാളികൾക്ക്​ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നു​ണ്ടെന്ന്​ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഹൈകോടതിക്ക്​ നിർദേശം നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാറി​െൻറ സ്വപ്​ന പദ്ധതിയാണ്​ സെൻട്രൽ വിസ്​ത. 20,000 കോടി രൂപ ചെലവഴിച്ചാണ്​ സെൻട്രൽ വിസ്​റ്റ പദ്ധതി നടപ്പാക്കുന്നത്​. പുതിയ പാർലമെൻറ്​, ഉപരാഷ്​ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതി, സെക്രട്ടറിയേറ്റ്​ എന്നിവയാണ്​ ഇതിൽ ഉൾപ്പെടുക. കോവിഡ്​ മഹാമാരി​ക്കിടയിലും സർക്കാറി​െൻറ ഇൗ ധൂർത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Vistasupreme court
News Summary - Supreme Court refuses to stay HC order which allowed Central Vista work to go on
Next Story