Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കിടാങ്ങളെ...

പശുക്കിടാങ്ങളെ കൊല്ലുന്നതിന് നിരോധനം: നിർദേശം നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: പശുക്കിടാങ്ങളെ കൊല്ലുന്നതിന് നിരോധനം ഏർപ്പെടുത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ അനുകൂലനടപടി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇത് നിയമം മൂലം നടപ്പിലാക്കേണ്ട കാര്യമാണെന്നും ഈ കാര്യത്തിൽ നിയമമുണ്ടാക്കണമെന്ന് കോടതിക്ക് സമ്മർദംചെലുത്താനാകില്ലെന്നും ജസ്റ്റിസുമാരായ എ.എസ്. ഓക, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തദ്ദേശീയ ജനുസ്സുകളുടെ വംശനാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരജിക്കാർ അതത് സംസ്ഥാന സർക്കാറുകളെ സമീപിക്കണമെന്ന് കോടതി നിർദേശിച്ചു. 2018ലെ ദേശീയ ഹരിത ട്രൈബ്യൂണലി​ന്റെ (എൻ.ജി.ടി) തദ്ദേശീയ പശു ജനുസ്സുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരായ അപ്പീലിലാണ് കോടതി ഈ കാര്യങ്ങൾ പറഞ്ഞത്.

പ്രശ്നത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച പൊതുനിലപാട് പരിഗണിച്ച എൻ.ജി.ടി, ഈ കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ ആവശ്യമില്ലെന്നും വ്യക്തമാക്കുകയുണ്ടായി. എൻ.ജി.ടി കേസ് പരിഗണിച്ചസമയത്ത് ചില സംസ്ഥാനങ്ങൾക്ക് സ്വന്തംനിലക്ക് ഗോവധ നിരോധന നിയമമുള്ളതും ഇതൊന്നും തദ്ദേശീയ ജനുസ്സു സംരക്ഷണത്തിന് എതിരു നിൽക്കാത്തതുമാണെന്ന് പരാമർശിച്ചകാര്യം സുപ്രീംകോടതി എടുത്തുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow progenySupreme Court
News Summary - Supreme Court refuses to pass direction to prohibit slaughter of cow progeny
Next Story