Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുപ്പറകുണ്റം ദർഗയിലെ...

തിരുപ്പറകുണ്റം ദർഗയിലെ പ്രാർഥന പരിമിതപ്പെടുത്തൽ; വിധി റദ്ദാക്കാതെ സുപ്രീംകോടതി

text_fields
bookmark_border
തിരുപ്പറകുണ്റം ദർഗയിലെ പ്രാർഥന പരിമിതപ്പെടുത്തൽ; വിധി റദ്ദാക്കാതെ സുപ്രീംകോടതി
cancel
Listen to this Article

ന്യൂഡൽഹി: തമിഴ്നാട് മധുര ജില്ലയിലെ തിരുപ്പറകുണ്റം മലനിരകൾക്ക് മുകളിലുള്ള സിക്കന്ദർ ബാദുഷ ഔലിയ ദർഗയുടെ ഉടമസ്ഥതയിലുള്ള നെല്ലിത്തോപ്പ് പ്രദേശത്ത് റമദാൻ,​ പെരുന്നാൾ സമയങ്ങളിലല്ലാതെ മുസ്ലീങ്ങൾക്ക് പ്രാർഥാന നടത്താൻ അവകാശമില്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.

സിവിൽ കോടതി തീരുമാനമെടുക്കുന്നത് വരെ പ്രദേശത്ത് മൃഗബലി, പാചകം, മാംസാഹാരം കൊണ്ടുപോകൽ, വിളമ്പൽ എന്നിവ അനുവദിക്കാനാവില്ലെന്നും ഹൈകോടതി വിധിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഹൈകോടതി വിധി ചോദ്യം ചെയ്ത് പ്രദേശത്തുകാരനായ ഇമാം ഹുസൈൻ സമർപ്പിച്ച ഹരജിയാണ്, ഹൈകോടതിയുടേത് സന്തുലനമായ വിധിയാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കാൻ വിസമ്മതിച്ചത്.

ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. പ്രദേശത്ത് ഇതുവരെയും നിയമ-ക്രമ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ച​പ്പോൾ. അത്തരമൊരു പ്രശ്‌നം ഇല്ലായിരുന്നെങ്കിൽ സമാധാന സമിതി യോഗം നടക്കുമായിരുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ​​ഹൈകോടതി രണ്ടംഗ ബെഞ്ച് വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ചരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtThiruparankundram
News Summary - Supreme Court refuses to overturn verdict restricting prayers at Thiruparankundram Dargah
Next Story