Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെംഗാറിന്...

സെംഗാറിന് സുപ്രീംകോടതിയിലും ജാമ്യമില്ല

text_fields
bookmark_border
സെംഗാറിന് സുപ്രീംകോടതിയിലും ജാമ്യമില്ല
cancel
camera_alt

കുൽദീപ് സിങ് സെംഗാർ

Listen to this Article

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസ് പ്രതി കുൽദീപ് സിങ് സെംഗാറിന് ഇരയുടെ പിതാവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കുറ്റക്കാരനാണെന്നുള്ള വിധിക്കെതിരെ സെംഗാറിന്‍റെ അപ്പീൽ പരിഗണനയിലുള്ളതിനാൽ, പത്ത് വർഷത്തെ തടവുശിക്ഷ വർധിപ്പിക്കണമെന്ന ഇരയുടെ അപ്പീലിനോടൊപ്പം മുൻഗണനാടിസ്ഥാനത്തിൽ വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, എൻ.വി അൻജാരിയ എന്നിവരുടെ ബെഞ്ച് ഹൈകോടതിക്ക് നിർദേശം നൽകി.

ഇരയുടെ പിതാവിനെ സെംഗാറിന്‍റെ ഒത്താശയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയിലിരിക്കെ 2018 ഏപ്രിൽ ഒമ്പതിന് മരിക്കുകയുമായിരുന്നു. ഈ കേസിൽ 2020 ജൂണിലാണ് സെംഗാറിന് കോടതി പത്ത് വർഷത്തെ തടവ് വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuldeep SengarSupreme Court
News Summary - Supreme Court refuses to hear Kuldeep Sengar’s bail plea in Unnao rape survivor’s father’s death case
Next Story