കള്ളപ്പണം വെളുപ്പിക്കൽ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ ജാമ്യഹരജി സുപ്രീംകോടതി തള്ളി. ഡി.എച്ച്.എഫ്.എൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2020 മാർച്ച് മുതൽ ജയിൽ ശിക്ഷയനുഭവിക്കുകയാണ് റാണ കപൂർ.
ബാങ്കിന്റെ എ.ടി വൺ (അഡീഷണൽ ടയർ-1) ബോണ്ടുകൾ ബാങ്കിലെ ഉദ്യോഗസ്ഥർ ചില്ലറ നിക്ഷേപകർക്ക് തെറ്റായി വിറ്റഴിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. സെക്കൻഡറി മാർക്കറ്റിൽ എടി-1 ബോണ്ടുകൾ വിൽക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യത ബാങ്കും ചില ഉദ്യോഗസ്ഥരും നിക്ഷേപകരെ അറിയിച്ചില്ലെന്നാണ് ആരോപണം. എ.ടി വൺ ബോണ്ടുകളുടെ വിൽപ്പന 2016 ൽ ആരംഭിച്ച് 2019 വരെ തുടർന്നു.
കപൂറിനും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും വൻതോതിൽ വായ്പ അനുവദിച്ചതിന് കോടിക്കണക്കിന് കോടികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി മുമ്പ് ഇ.ഡി ആരോപിച്ചിരുന്നു.
യെസ് ബാങ്ക് നൽകിയ 30,000 കോടി രൂപയുടെ വായ്പയ്ക്ക് 4,300 കോടി രൂപയുടെ ആനുകൂല്യങ്ങൾ കപൂർ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതിൽ 20,000 കോടി രൂപയുടെ അഡ്വാൻസുകൾ കിട്ടാക്കടമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

