ശിക്ഷ ലഭിച്ചാലുടൻ അയോഗ്യരാകുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷ ലഭിച്ചാലുടൻ ജനപ്രതിനിധികൾ അയോഗ്യരാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം രണ്ട് വർഷം ശിക്ഷ ലഭിച്ചാൽ ഉടനടി അയോഗ്യത കല്‍പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ആഭ മുരളീധരനാണ് ഹരജി നൽകിയത്. എന്നാൽ, അയോഗ്യരാക്കപ്പെട്ടവർ ആവശ്യവുമായി വരട്ടെയെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഹരജി നിരസിക്കുകയായിരുന്നു.
ഈ നിയമപ്രകാരം പരാതിക്കാരി അയോഗ്യ നേരിട്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. നിങ്ങളെ ഇതെങ്ങനെയാണ് ബാധിക്കുന്നത്. ഈ നിയമം ബാധിക്കപ്പെട്ടവർ ആവശ്യവുമായി വരട്ടെ -ഹരജി പിൻവലിക്കാൻ അവസരം നൽകിക്കൊണ്ട് കോടതി പറഞ്ഞു.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയേറ്റ് റദ്ദാക്കിയിരുന്നു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആഭാ മുരളീധരന്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

