Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുർഗ പൂജക്ക് ഫണ്ട്: മമത സർക്കാറിെൻറ തീരുമാനത്തിന് സുപ്രീംകോടതി സ്റ്റേയില്ല
text_fieldsbookmark_border
കൊൽക്കത്ത: ദുർഗ പൂജക്കായി 28 കോടി രൂപ നൽകാനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബംഗാൾ സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മമത ബാനർജിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകനായ സൗരവ് ദത്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സെപ്തംബർ 10നാണ് പശ്ചിമബംഗാളിലെ 28,000 പൂജ കമ്മിറ്റികൾക്ക് 28 കോടി നൽകാനുള്ള തീരുമാനം മമത ബാനർജി പ്രഖ്യാപിച്ചത്. എന്നാൽ ഇൗ തീരുമാനം ഹൈകോടതി സ്റ്റേചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
