Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടിക്കിൾ 370...

ആർട്ടിക്കിൾ 370 റദ്ദാക്കൽ: വിശാല ബെഞ്ചിന്​ വിടണമെന്ന​ ആവശ്യം തള്ളി

text_fields
bookmark_border
ആർട്ടിക്കിൾ 370 റദ്ദാക്കൽ: വിശാല ബെഞ്ചിന്​ വിടണമെന്ന​ ആവശ്യം തള്ളി
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരി​ന്​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തി​​​െൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്​ത്​ സമർപ്പിച്ച ഹരജികൾ വിശാല ബെഞ്ചിന്​ വിടണമെന്ന​ ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ വാദംകേട്ടു​െകാണ്ടിരിക്കുന്ന അഞ്ചംഗ ബെഞ്ച്​ തന്നെ കേസ്​ പരിഗണിക്കുമെന്ന്​ കോടതി വ്യക്തമാക്കി.

ജസ്​റ്റിസ്​ എൻ.വി രമണയുടെ അധ്യക്ഷതയിൽ ജസ്​റ്റിസുമാരായ എസ്​.കെ. കൗൾ, ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ. ഗവായ്​, സൂര്യകാന്ത്​ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച്​ ഹരജികളിൽ വാദം കേട്ടിരുന്നു.

കഴിഞ്ഞ വർഷം ആഗസ്​റ്റിലാണ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട്​​ ജമ്മുകശ്​മീരി​​​​െൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ നീക്കുകയും ജമ്മുകശ്​മീരിനെ ലഡാക്ക്​, ജമ്മുകശ്​മീർ എന്നീ രണ്ട്​ കേന്ദ്ര ഭരണ പ്രദേശമാക്കി വിഭജിക്കുകയും ചെയ്​തത്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നിരവധി ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsarticle 370Abrogation of Article 370SC larger benchsupreme court
News Summary - Supreme Court refuse to refer to a larger bench a batch of pleas -india news
Next Story