Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇങ്ങനെയാണെങ്കിൽ കേസുകളെല്ലാം സി.ബി.ഐക്ക് കൈമാറേണ്ടിവരും’; യു.പി പൊലീസിനെതിരെ സുപ്രീം കോടതി

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കേസ് അന്വേഷണ രീതികളിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊലീസ് ഈ രീതിയിലാണ് കേസുകൾ അന്വേഷിക്കുന്നതെങ്കിൽ സംസ്ഥാനത്തെ എല്ലാ കേസുകളുടെയും അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടിവരുമെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഒരു കേസിൽ സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ ബൈക്ക് യാത്രക്കാരനെ എഫ്.ഐ.ആറിൽ പ്രതിയായി രേഖപ്പെടുത്താതെ ‘അജ്ഞാത വ്യക്തി’ എന്ന് രേഖപ്പെടുത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസുകളിൽ പൊലീസ് പ്രത്യേക അജണ്ടയോടെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജനങ്ങൾക്ക് എങ്ങനെ പൊലീസിൽ വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു.

യു.പി പൊലീസ് സേനയെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ട സാഹചര്യമാണെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും കോടതി രൂക്ഷമായി പ്രതികരിച്ചു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പ്രതിപ്പട്ടികയിൽ തങ്ങൾക്കിഷ്ടമുള്ള പേരുകൾ ഉൾപ്പെടുത്തുന്നതിനാണോ ഇത്തരം നടപടികളെന്നും കോടതി ചോദിച്ചു. യു.പി പൊലീസ് സമർപ്പിച്ച സത്യവാങ്മൂലം നിരാശാജനകമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

തുടക്കം മുതൽ പൊലീസ് ഏകപക്ഷീയമായാണ് അന്വേഷണം നടത്തിയതെന്നും പ്രതിക്ക് ക്ലീൻ ചിറ്റ് നൽകാനാണ് ശ്രമിച്ചതെന്നും ഹരജിക്കാരൻ കോടതിയിൽ ആരോപിച്ചു. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ആദ്യം ഉൾപ്പെടുത്താതിരുന്നതും പിന്നീട് ചേർത്തതും എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണമെന്നും കോടതി കർശന നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court Raps UP Police
Next Story