Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

E100 വാഹനങ്ങൾക്ക് ആവശ്യത്തിന് എഥനോൾ എവിടെ?; കേന്ദ്രനീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

text_fields
bookmark_border
E100 വാഹനങ്ങൾക്ക് ആവശ്യത്തിന് എഥനോൾ എവിടെ?;  കേന്ദ്രനീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി
cancel

ന്യൂഡൽഹി: വാഹനങ്ങളിൽ പെട്രോളിന് പകരം നൂറുശതമാനം എഥനോൾ ഉപയോഗിക്കുക‍യാണെങ്കിൽ ആവശ്യത്തിനുള്ള എഥനോൾ ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. എഥനോൾ ഇന്ധനമാക്കുന്ന വാഹനങ്ങൾക്ക് അനുമതി നൽകുന്ന തരത്തിൽ കേന്ദ്ര മോട്ടോർ വാഹനച്ചട്ടങ്ങൾ പരിഷ്കരിച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതി പരാമർശം. എന്നാൽ വലിയതോതിലുള്ള ഉത്പാദനക്രമീകരണങ്ങൾ ഈ പ്രക്രിയയ്ക്ക് വേണ്ടിവരുമെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. വെങ്കട്ടരമണി പറഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബർ 26നാണ് കേന്ദ്രം മോട്ടോർവാഹനച്ചട്ടങ്ങളിൽ മാറ്റംവരുത്തിയത്.

എഥനോൾ വിതരണവുമായി ബന്ധപ്പെട്ട 2025-26 വർഷത്തെ ഹരജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ഉന്നയിച്ചത്. ഇത്തരത്തിൽ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ അവയ്ക്ക് ആവശ്യമായ ഇന്ധനം എങ്ങനെ ലഭ്യമാക്കുമെന്നും കോടതി ചോദിച്ചു. കൂടുതൽ എഥനോൾ വാങ്ങാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എഥനോൾ നിർമാതാക്കളായ വിൻപ് ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ എന്ന കമ്പനി കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഹൈകോടതി നിർദേശം നൽകി. പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകിയ ഹരജിയിൽ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് നിലവിലെ 20 ശതമാനത്തിൽനിന്ന് വർധിപ്പിക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. E100 വാഹനങ്ങൾക്ക് അനുമതി നൽകുമ്പോഴും രാജ്യത്ത് ആവശ്യമായ അളവിൽ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ വിപുലീകരിക്കേണ്ടതുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം, എഥനോൾ നയത്തോടൊപ്പം കർഷകരുടെ താത്പര്യങ്ങളും പരിഗണിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലെ സാധാരണക്കാരെയും കർഷകരെയും ശാക്തീകരിക്കുന്നത് എങ്ങനെ എന്നതും ചർച്ചയുടെ ഭാഗമാകണമെന്നും കോടതി അറിയിച്ചു. കേസിലെ വാദം കേൾക്കൽ അടുത്ത മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ethanol Fuel Rules Under Scrutiny
Next Story